ചൈനയിലെ വിമാനത്താവളത്തിൽ കുടുങ്ങിയ വിദ്യാർഥികൾ ഇന്ന് നാട്ടിലെത്തും

single-img
7 February 2020

ഡൽഹി : ചൈനയിലെ കുംനിങ് വിമാനത്താവളത്തിൽ കുടുങ്ങിയ വിദ്യാർഥികളെ നാട്ടിലെത്തിക്കാൻ ഇടപെട്ട് വിദേശകാര്യ മന്ത്രാലയത്തിന്റെ നീക്കങ്ങൾ ഫലം കാണുന്നു. വിദ്യാർഥികളെ ഇന്ന് നാട്ടിലെത്തിക്കാൻ കഴിയുമെന്ന് വിദേശകാര്യ മന്ത്രാലയം പ്രത്യാശ പ്രകടിപ്പിച്ചു. കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ ബാങ്കോക്കിലെ എംബസിയുമായി ബന്ധപ്പെട്ടതിനെ തുടർന്നാണ് യാത്രക്ക് വഴിയൊരുങ്ങിയത്.

കൊറോണ ഭീതിയെത്തുടർന്ന് ചൈനയില്‍നിന്ന് നാട്ടിലേക്ക് മടങ്ങാന്‍ തിരിച്ച 21 മെഡിക്കല്‍ വിദ്യാര്‍ഥികളാണ് കുംനിങ് വിമാനത്താവളത്തില്‍ കുടുങ്ങിയത്. സിംഗപ്പുര്‍ വഴി നാട്ടിലെത്താനുള്ള വിമാനത്തിലാണ് ഇവര്‍ ടിക്കറ്റെടുത്തിരുന്നത്. എന്നാൽ ബോര്‍ഡിങ് സമയത്താണ് ചൈനയില്‍നിന്നുള്ള വിദേശികള്‍ക്ക് സിംഗപ്പൂരില്‍ വിലക്കുള്ള കാര്യം വിദ്യാര്‍ഥികള്‍ അറിയുന്നത്. യാത്ര അനുവദിക്കാനാവില്ലെന്ന് വിമാനത്താവള അധികൃതര്‍ നിലപാടെടുത്തതോടെയാണ് വിദ്യാർഥികൾ വിമാനത്താവളത്തിൽ കുടുങ്ങിയത്.ഡാലിയന്‍ മെഡിക്കല്‍ യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ഥികളാണിവർ.