പുതിയ വൈറസ് ബാധകളില്ല; കേരളം കൊറോണയെ സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചത് പിന്‍വലിച്ചു

single-img
7 February 2020

കേരളത്തില്‍ പുതിയതായി വൈറസ് ബാധകള്‍ റിപ്പോര്‍ട്ട് ചെയ്യാത്ത സാഹചര്യത്തില്‍ കൊറോണയെ സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചത് പിന്‍വലിച്ചു. ഈ വൈറസിന്റെ പ്രഭവ കേന്ദ്രമായ ചൈനയിലെ വുഹാനില്‍ നിന്നും തിരിച്ചുവന്നവരോട് അടുത്ത് ഇടപഴകിയവരുടെ റിസള്‍ട്ടുകള്‍ നെഗറ്റീവാണെന്നും ആരോഗ്യമന്ത്രി കെകെ ശൈലജ ഇന്ന് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

ചൈനയിലെ വുഹാനില്‍ നിന്നും തിരികെ കേരളത്തില്‍ എത്തിയ 72 പേരുടെയും സാമ്പിളുകള്‍ പരിശോധനയ്ക്കായി അയച്ചിട്ടുണ്ടെന്നും അതില്‍ മൂന്നു പേരുടെ സാമ്പിളുകള്‍ മാത്രമാണ് പോസിറ്റീവ്
ആയി ലഭിച്ചതെന്നും മന്ത്രി അറിയിച്ചു. ഇനിയും രണ്ടു പേരുടെ റിസള്‍ട്ട് കൂടി ലഭിക്കാന്‍ ബാക്കിയുണ്ടെന്നും ബാക്കിയുള്ള 67 പേരുടെ സാമ്പിളുകളും നെഗറ്റീവ് ആണെന്നും മന്ത്രി അറിയിച്ചു. തുടര്‍ന്ന് കടുത്ത നിയന്ത്രണങ്ങള്‍ ഉണ്ടാവില്ലെങ്കിലും ജാഗ്രത തുടരും.