കണ്ണ്തട്ടാതിരിക്കാന്‍ കഴുത്തില്‍ കെട്ടിയ ചരട് മുറുകി പിഞ്ചുകുഞ്ഞ് മരിച്ചു

single-img
7 February 2020

ലക്‌നൗ: കണ്ണ്തട്ടാതിരിക്കാന്‍ കഴുത്തില്‍ കെട്ടിയ ചരട് മുറുകി ഒരു വയസ്സുള്ള കുഞ്ഞ് മരിച്ചു. ഉത്തര്‍പ്രദേശിലെ ശാമലിയിലാണ് സംഭവം.
കുഞ്ഞിനെ തൊട്ടിലില്‍ കിടത്തി ടെറസിലേക്ക് പോയ അമ്മ തിരിച്ചെത്തിയപ്പോള്‍ കഴുത്തില്‍ ചരട് കുരുങ്ങി താഴെ വീണുകിടക്കുന്ന മൃതപ്രായനായ കുട്ടിയേയാണ് കണ്ടത്. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

വിശ്വാസങ്ങളുടെ ഭാഗമായി, കണ്ണുതട്ടാതിരിക്കാന്‍ കുട്ടികളുടെ കഴുത്തില്‍ കറുത്ത ചരട് കെട്ടുന്നത് ഉത്തര്‍പ്രദേശില്‍ സാധാരമാണ്. കഴിഞ്ഞ വര്‍ഷവും സമാന സംഭവത്തില്‍ ശാമലിയില്‍തന്നെ ഒരു കുഞ്ഞ് മരിച്ചിരുന്നു.