കുരങ്ങന്മാരുടെ ശല്യം അകറ്റാന്‍ കരടിയുടെ വേഷം കെട്ടി എയര്‍പോര്‍ട്ട് ജീവനക്കാര്‍

single-img
7 February 2020

കുരങ്ങന്മാരുടെ ശല്യം രൂക്ഷമായപ്പോൾ അഹമ്മദാബാദിലെ സര്‍ദാര്‍ വല്ലഭായി പട്ടേല്‍ വിമാനത്താവളത്തില്‍ ജീവനക്കാര്‍ കരടിയുടെ വേഷമണിഞ്ഞ് കുരങ്ങന്‍മാരെ തുരത്തു കയാണ് . ഇതിന്റെ വീഡിയോ പുറത്തുവന്നതിനെ തുടർന്ന് സോഷ്യൽ മീഡിയയിൽ സംഭവം വൈറലാണ്. ജീവനക്കാരുടെ പരിശ്രമം പൂർണ്ണ വിജയമായി എന്നതാണ് കാര്യം.

കരടിയുടെ വേഷം ധരിച്ച ജീവനക്കാരെനെ കണ്ട് കുരങ്ങന്‍മാര്‍ പേടിച്ച് സ്ഥലം വിടുകയായിരുന്നു. കുരങ്ങന്മാർ പോയെങ്കിലും ഇപ്പോള്‍ ജീവനക്കാരുടെ സ്ഥിരം പരിപാടിയാണിതെന്നാണ് എയര്‍പോര്‍ട്ട് ഡയറക്ടര്‍ മനോജ് ഗംഗല്‍ പറയുന്നത്. ജീവനക്കാർ നടത്തിയ പരീക്ഷണത്തില്‍ കുരങ്ങന്‍മാര്‍ക്ക് യാതൊരുവിധ ഉപദ്രവും ഏല്‍ക്കുന്നില്ലെന്നും സുരക്ഷിതമായ സ്ഥലങ്ങളിലേക്കാണ് ഇവയെ തുരത്തി അയക്കുന്നതെന്നും അധികൃതര്‍ വ്യക്തമാക്കി.മുൻപ് യുപിയിലെ ഒരു ഗ്രാമത്തില്‍ കുരങ്ങു ശല്യം ഇല്ലാതാക്കാന്‍ ഇത്തരത്തില്‍ മാര്‍ഗ്ഗം സ്വീകരിച്ചിരുന്നു.