ദേശീയ ശരാശരിയേക്കാള്‍ കേരളത്തില്‍ തൊഴിലില്ലായ്മ കൂടുതല്‍; റിപ്പോര്‍ട്ട് പുറത്ത് വിട്ട് ധനമന്ത്രി

single-img
6 February 2020

കേരളത്തിൽ ധാരാളമായി യുവാക്കള്‍ തൊഴിലില്ലായ്മ അനുഭവിക്കുന്നെന്ന സാമ്പത്തിക അവലോകന റിപ്പോര്‍ട്ട് പുറത്ത്. സംസ്ഥാനത്തെ യുവാക്കളില്‍ നൂറ് പേരെ എടുത്താല്‍ അതില്‍ 10 പുരുഷന്‍മാരും 19 സ്ത്രീകളും തൊഴിലില്ലായ്മ പ്രശ്‌നം അനുഭവിക്കുന്നവരാണ്. ഇത് കേരളത്തിലെ ഗ്രാമങ്ങളിലെമാത്രം കണക്കാണ്. ഈ കണക്ക് നഗര പ്രദേശങ്ങളിലേക്ക് വരുമ്പോള്‍ 100ല്‍ 6 പുരുഷന്‍മാരും 27 സ്ത്രീകളും തൊഴില്‍ രഹിതരാകുന്നു.

സംസ്ഥാന ധനമന്ത്രി തോമസ് ഐസക്കാണ് കണക്ക് പുറത്ത് വിട്ടത്. കേരളത്തിലെ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളില്‍ രജിസ്റ്റര്‍ ചെയ്തത് 35.6 ലക്ഷം പേരാണ്. നിലവിലെ ദേശീയ ശരാശരിയേക്കാള്‍ കൂടുതലാണ് കേരളത്തിൽ അനുഭവപ്പെടുന്ന തൊഴിലില്ലായ്മ എന്ന കണക്കും സാമ്പത്തിക സര്‍വ്വെ എടുത്തു കാണിക്കുന്നുണ്ട്.
രാജ്യം കടന്നുപോകുന്ന സാമ്പത്തിക മാന്ദ്യം കാരണം സംസ്ഥാനത്തെ നികുതി വരുമാനം വളരെ കുറഞ്ഞതായും നികുതിയേതര വരുമാനം കൂടിയെന്നും മന്ത്രി ചൂണ്ടിക്കാട്ടി.