ചൈനയിലെ വിമാനത്താവളത്തിൽ കുടുങ്ങിയ വിദ്യാർഥികളെ നാട്ടിലെത്തിക്കാൻ ഇടപെട്ട് വിദേശകാര്യ മന്ത്രാലയം

single-img
6 February 2020

ഡൽഹി : ചൈനയിലെ കുംനിങ് വിമാനത്താവളത്തിൽ കുടുങ്ങിയ വിദ്യാർഥികളെ നാട്ടിലെത്തിക്കാൻ ഇടപെട്ട് വിദേശകാര്യ മന്ത്രാലയം. കൊറോണ ഭീതിയെത്തുടർന്ന് ചൈനയില്‍നിന്ന് നാട്ടിലേക്ക് മടങ്ങാന്‍ തിരിച്ച 21 മെഡിക്കല്‍ വിദ്യാര്‍ഥികളാണ് കുംനിങ് വിമാനത്താവളത്തില്‍ കുടുങ്ങിയത്. ഡാലിയന്‍ മെഡിക്കല്‍ യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ഥികളാണിവർ.

ബെയ്ജിങ്ങിലെ ഇന്ത്യൻ സ്ഥാനപതി കാര്യാലയത്തിനാണ് വിദ്യാർത്ഥികൾക്ക് വേണ്ട സഹായങ്ങൾ നൽകാൻ കേന്ദ്രമന്ത്രി വി.മുരളീധരൻ നിർദേശം നൽകിയത്.

സിംഗപ്പുര്‍ വഴി നാട്ടിലെത്താനുള്ള വിമാനത്തിലാണ് ഇവര്‍ ടിക്കറ്റെടുത്തിരുന്നത്. ബോര്‍ഡിങ് സമയത്താണ് ചൈനയില്‍നിന്നുള്ള വിദേശികള്‍ക്ക് സിംഗപ്പൂരില്‍ വിലക്കുള്ള കാര്യം വിദ്യാര്‍ഥികള്‍ അറിയുന്നത്. യാത്ര അനുവദിക്കാനാവില്ലെന്ന് വിമാനത്താവള അധികൃതര്‍ നിലപാടെടുത്തതോടെയാണ് വിദ്യാർത്ഥികൾ വിമാനത്താവളത്തിൽ കുടുങ്ങിയത്.