ഷഹീൻ ബാഗ് ഇപ്പോൾ മനുഷ്യ ബോംബർമാരുടെ പ്രജനന സ്ഥലം; മന്ത്രി ഗിരാജ് സിംഗ്

single-img
6 February 2020

ഡൽഹി: വിവാദപരമായ പരാമർശങ്ങളിൽ അപരിചിതനല്ല കേന്ദ്രമന്ത്രി ഗിരാജ് സിംഗ്. തലസ്ഥാനനഗരിയിൽ നിന്ന് കൊണ്ട് രാജ്യത്തിനെതിരെ ഗൂഡാലോചന നടത്തുന്ന ചാവേറാക്രമണങ്ങളുടെ പ്രജനന കേന്ദ്രമായി ഷഹീൻ ബാഗ് മാറിയെന്ന വിവാദ വിവാദ പ്രസ്താവനയാണ് ഇത്തവണ കേന്ദ്രമന്ത്രി ഗിരരാജ് സിംഗിന്റെ ഭാഗത്തു നിന്നുണ്ടായിരിക്കുന്നത്.

“ഈ ഷഹീൻ ബാഗ് ഇപ്പോൾ ഒരു പ്രസ്ഥാനമല്ല. ചാവേറുകൾ ഇവിടെ ഉയർന്നു വന്നു കൊണ്ടിരിക്കുകയാണ്. രാജ്യ തലസ്ഥാനത്ത് രാജ്യത്തിനെതിരെ ഗൂഡാലോചന ആസൂത്രണം ചെയ്യുന്നു,” പൗരത്വനിയമം സിഎഎ യ്‌ക്കെതിരായ പ്രതിഷേധത്തിന്റെ ഹൃദയഭാഗമായ ഷഹീൻ ബാഗിനെക്കുറിച്ച് ഗിരിരാജ് സിംഗ് ഹിന്ദിയിൽ ഇപ്രകാരമാണ് ട്വീറ്റ് ചെയ്തിരിക്കുന്നത് . ഷഹീൻ ബാഗിൽ നിന്നുള്ളതാണെന്ന് അവകാശപ്പെടുന്ന ഒരു വീഡിയോയും അദ്ദേഹം പോസ്റ്റ് ചെതിട്ടുണ്ട്.

നിലവിൽ കേന്ദ്ര മന്ത്രി സഭയിൽ മൃഗസംരക്ഷണ, മത്സ്യബന്ധന വകുപ്പാണ് ഗിരാജ് സിംഗ് കൈകാര്യം ചെയ്യുന്നത്. ശനിയാഴ്ച നടക്കുന്ന ഡൽഹി തെരഞ്ഞെടുപ്പിനുള്ള ധ്രുവീകരണ പ്രചാരണം ലക്ഷ്യമിട്ടാണ് ബിജെപി നേതാക്കളുടെ വിവാദ പ്രസ്താവനകൾ. നേരത്തെ ആഭ്യന്തരമന്ത്രി അമിത് ഷാ ഉൾപ്പെടെ നിരവധി ബിജെപി നേതാക്കൾ ഷഹീൻ ബാഗ് പ്രതിഷേധം ലക്ഷ്യമിട്ട് വിവാദ പ്രസ്താവനകൾ നടത്തിയിരുന്നു.