പോക്‌സോ കേസ് പ്രതി ജയിലില്‍ തൂങ്ങിമരിച്ച നിലയില്‍

single-img
6 February 2020

തിരുവനന്തപുരം: പൂജപ്പുര ജയിലില്‍ പോക്‌സോ കേസിലെ പ്രതി തൂങ്ങിമരിച്ച നിലയില്‍. സുരേഷ് ബാബുഎന്ന പ്രതിയാണ് തൂങ്ങിമരിച്ചത്. ജയിലിലെ ഓഡിറ്റോറിയത്തിന് സമീപത്തെ ശുചിമുറിയിലാണ് ഇയാളെ മരിച്ചനിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് കരുതുന്നത്.
മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷിക്കുമെന്ന് ജയില്‍ അധികൃതര്‍ അറിയിച്ചു