പൗര്വത നിയമ ഭേദഗതിക്കെതിരെയുള്ള സമരങ്ങളില്‍ ഭീകര സംഘടനകളുടെ സാന്നിധ്യം; പിണറായി വിജയനെ ശരിവെച്ച് പ്രധാനമന്ത്രി

single-img
6 February 2020

പൗര്വത നിയമ ഭേദഗതിക്കെതിരെ നടക്കുന്ന സമരത്തില്‍ ഭീകര സംഘടനകളുടെ സാന്നിധ്യമുണ്ടെന്ന കേരളാ മുഖ്യമന്ത്രിയുടെ പരാമര്‍ശം രാജ്യസഭയില്‍ ഉന്നയിച്ച് പ്രധാനമന്ത്രി. കേന്ദ്രസർക്കാർ കൊണ്ടുവന്ന പൗര്വത നിയമ ഭേദഗതിക്കെതിരാ കേരളത്തിലെ പ്രതിഷേധത്തില്‍ ഭീകര സംഘടനകളുടെ സാന്നിധ്യം പിണറായി സഭയില്‍ സ്ഥിരീകരിക്കുകയുണ്ടായി.

ഇതിനെ ഓർമപ്പെടുത്തുകയായിരുന്നു പ്രധാനമന്ത്രി ചെയ്തത്. കേരളത്തില്‍ അങ്ങിനെ പ്രതിഷേധം സാധിക്കില്ല എങ്കിൽ ഡല്‍ഹിയില്‍ തുടരണോയെന്നും മോദി ചോദിച്ചു. കേരളാ മുഖ്യമന്ത്രി സംസ്ഥാന നിയമസഭയിൽ നടത്തിയ ഒരു പ്രസ്താവനയെ ദേശീയ തലത്തിൽ രാഷ്ട്രീയമായി ഉപയോഗിക്കുകയായിരുന്നു പ്രധാനമന്ത്രി.