ലുക്കിലും വർക്കിലും പുതിയ മാറ്റങ്ങളുമായി ക്രേറ്റ എത്തുന്നു

single-img
6 February 2020

വാഹന രംഗത്ത് ധാരാളം ആരാധകരെ സൃഷ്ട്ടിച്ച കാറാണ് ഹ്യൂണ്ടേയ്‌യുടെ എസ്‌യുവിയായ ക്രേറ്റ. പുതിയ മാറ്റങ്ങളും പുതുക്കിയ പ്രത്യേകതകളുമായി ക്രേറ്റയുടെ പുതിയ മോഡൽ ഓട്ടോ എക്സ്പോ 2020ൽ പ്രദർശിപ്പിച്ചു . അകത്തും പുറത്തും നിരവധി മാറ്റങ്ങളുമായെത്തുന്ന വാഹനത്തിൽ പുതിയ ബിഎസ് 6 എൻജിനാണ് ഉൾക്കൊള്ളിച്ചിരിക്കുന്നത്.

നിലവിലുള്ള വാഹനത്തിന്റെ ഡിസൈനിൽ നിന്ന് ഒരുപാട് മാറ്റങ്ങളുണ്ട് പുതിയ ക്രേറ്റയ്ക്ക്. സ്പ്ലിറ്റ് ടെയിൽ ലാംപുള്ള പിൻവശത്തിന്റെ ലുക്ക് ആദ്യ കാഴ്ചയിൽ തന്നെ വ്യത്യസ്തമാണ്. സിൽവർ കൂടിയ കളർ ടോണും, വീൽ ആർച്ചുകളും ഡയമണ്ട് കട്ട് അലോയ് വീലുകളും വാഹനത്തെ കൂടുതൽ മനോഹരമാക്കുന്നു. മുന്നിലെ കാസ്കേഡിങ് ഗ്രില്ലും പുതിയ രൂപത്തിലുള്ള ഹെഡ്‌ലാംപുകളും ഭംഗി കൂട്ടുന്നതാണ്. പഴയ ക്രേറ്റയെക്കാൾ വലുപ്പത്തിലും മുമ്പനാണ് പുതിയ ക്രേറ്റ.

115എച്ച്പി 1.5 ലീറ്റർ പെട്രോൾ എൻജിൻ 6 സ്പീഡ് മാനുവൽ, സിവിറ്റി ഒാട്ടമാറ്റിക വകഭേദങ്ങളിൽ ലഭ്യമാണ്. 115എച്ച്പി 1.5 ലീറ്റർ ഡീസൽ എൻജിനും വാഹനത്തിന് ലഭ്യമായേക്കും. ഇതിനൊപ്പം 140 എച്ച്പി 1.4 ലീറ്റർ ടർബോ പെട്രോൾ എൻജിനുള്ള മോഡലും നിർമാതാക്കൾ പുറത്തിറക്കിയേക്കാം, 2020 മാർച്ചിൽ പുറത്തിറങ്ങുന്ന പുതിയ ക്രേറ്റയുടെ വില 10 ലക്ഷത്തിനും 16 ലക്ഷത്തിനും ഇടയിലാകാനാണ് സാധ്യത.