ടോക്കിയോ ഒളിംപിക്‌സ്: മുസ്ലിങ്ങള്‍ക്കായി നിസ്‌കരിക്കാന്‍ സഞ്ചരിക്കുന്ന പള്ളിയൊരുക്കി സംഘാടകര്‍

single-img
6 February 2020

ടോക്കിയോ ഒളിംപിക്‌സിൽ 206 രാജ്യങ്ങളില്‍ നിന്നുള്ള 11091 ഓളം അത്‌ലറ്റുകളാണ് ഇത്തവണ മത്സരിക്കാനിറങ്ങുന്നത്. പല കായിക ഇനങ്ങളിലെ33 വിഭാഗങ്ങളിലായി 339 മത്സരങ്ങളാണ് നടക്കുന്നത്. വരുന്ന ജൂലൈ 24ന് ആരംഭിക്കുന്ന ഒളിംപിക്‌സില്‍ പങ്കെടുക്കുന്നവരില്‍ നല്ലൊരു വിഭാഗവും മുസ്ലിം മതവിശ്വാസികളാണ്. ഇവർക്ക് പലപ്പോഴും പള്ളി അന്വേഷിച്ച് അലയണ്ട അവസ്ഥയാണ് പല ഒളിംപിക്‌സിലും ഉണ്ടായിട്ടുള്ളത്.

പക്ഷെ ഇക്കുറി ടോക്കിയോ ഒളിംപിക്‌സ് ഏവര്‍ക്കും മാതൃകയാകുന്ന നടപടിയാണ് മുസ്ലിം വിശ്വാസികള്‍ക്കായി സ്വീകരിച്ചിരിക്കുന്നത്. ഒളിമ്പിക്സിൽ പങ്കെടുക്കുന്നവർക്ക് നിസ്‌കരിക്കാന്‍ സഞ്ചരിക്കുന്ന പള്ളി വാഹനത്തിലൊരുക്കിയിരിക്കുകയാണ് സംഘാടകര്‍

വലിപ്പമുള്ള ട്രക്ക് മോഡിഫൈ ചെയ്ത് പള്ളിയുടെ രൂപത്തിലാക്കിയാണ് സംഘാടകര്‍ നിസ്‌കരിക്കാന്‍ സൗകര്യമൊരുക്കുന്നത്. ഉള്ളിലെ എസി ക്യാബിനുള്ളില്‍ പ്രാര്‍ത്ഥിക്കാന്‍ 48 സ്‌ക്വയര്‍ മീറ്റര്‍ സ്ഥലമാണുള്ളത്. തികച്ചും സമാധാനപരവും ആത്മവീയവുമായ രീതിയില്‍ ഒളിംപിക്‌സ് നടത്താനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഇത്തരമൊരു നടപടിയെന്ന് ടോക്കിയോ ഒളിംപിക്‌സ് ഓര്‍ഗനൈസേഷന്‍ സിഇഒ ആയ യാഷുറു ഇനാവി അറിയിച്ചു.