കേരളത്തില്‍ ഇനി മുതല്‍ എല്ലാ ലോട്ടറി ടിക്കറ്റിനും ഒരേ വില

single-img
6 February 2020

സംസ്ഥാനത്തെ ലോട്ടറി ടിക്കറ്റുകളുടെ വില കൂട്ടി ലോട്ടറി വകുപ്പ് ഉത്തരവിറക്കി. പുതിയ ഉത്തരവ് പ്രകാരം 10 രൂപ വീതമാണ് വില കൂട്ടി നിരക്കുകൾ ഏകീകരിക്കപ്പെട്ടത്. കേരളാ സര്‍ക്കാരിന് കീഴിലുള്ള ആറ് ലോട്ടറി ടിക്കറ്റിന്റെ നിരക്കാണ് കൂട്ടിയത്. ഇത് പ്രകാരം ഇനി മുതല്‍ എല്ലാ ലോട്ടറി ടിക്കറ്റിനും ഒരേ നിരക്കായിരിക്കും.

40 രൂപയായിരിക്കും ഇനി മുതൽ എല്ലാ ടിക്കറ്റിന്റേയും വില. നിലവിൽ കാരുണ്യ ലോട്ടറിയുടെ വില പത്ത് രൂപ കുറച്ചിട്ടുണ്ട്. കേന്ദ്ര നികുതി ജിഎസ്ടി കൗണ്‍സില്‍ വര്‍ദ്ധിപ്പിച്ച സാഹചര്യത്തിലാണ് ലോട്ടറി വിലയില്‍ സര്‍ക്കാര്‍ മാറ്റം വരുത്തിയത്.