ചൈനയില്‍ കുടുങ്ങിയ പാക് വിദ്യാര്‍ത്ഥികളെ സഹായിക്കാന്‍ തയ്യാറെന്ന് ഇന്ത്യ

single-img
6 February 2020

ന്യൂദല്‍ഹി: കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് ചൈനയിലെ വുഹാനില്‍ കുടുങ്ങിയ പാക് വിദ്യാര്‍ത്ഥികളെ സ്വന്തം രാജ്യത്തേക്ക് തിരിച്ചെത്തിക്കുന്നതിന് സഹായ സന്നദ്ധത അറിയിച്ച് ഇന്ത്യ. പാക്കിസ്താന്‍ സര്‍ക്കാര്‍ ആവശ്യപ്പെടുകയാണെങ്കില്‍ ഇക്കാര്യത്തില്‍ ആവശ്യമായ നടപടികള്‍ എടുക്കുമെന്ന് വിദേശകാര്യ വക്താവ് രവീഷ് കുമാര്‍ വ്യക്തമാക്കി.

ചൈനയിലെ വുഹാനിലുള്ള പാകിസ്താനി വിദ്യാര്‍ഥികള്‍ ഇന്ത്യയുടെ സഹായം അഭ്യര്‍ഥിക്കുന്ന വീഡിയോ ശ്രദ്ധയില്‍പ്പെടുത്തിയപ്പോഴാണ് വിദേശകാര്യ മന്ത്രാലയ വക്താവ് ഇക്കാര്യം പറഞ്ഞത്.

പാകിസ്താനില്‍നിന്നുള്ള നൂറുകണക്കിന് വിദ്യാര്‍ഥികളാണ് വുഹാനില്‍ കുടങ്ങിക്കിടക്കുന്നത്. മെഡിക്കല്‍ വിദ്യാര്‍ഥികളാണ് ഇവരില്‍ അധികവും. തങ്ങളെ വുഹാനില്‍നിന്ന് രാജ്യത്ത് തിരികെ എത്തിക്കാന്‍ പാകിസ്താന്‍ സര്‍ക്കാരിനോട്
വിദ്യാര്‍ഥികള്‍ അഭ്യര്‍ഥിച്ചിരുന്നു. എന്നാല്‍ ചൈനയുമായുള്ള പാകിസ്താന്റെ വിശാല താത്പര്യം പരിഗണിച്ച് വുഹാനിലുള്ളവരെ ഒഴിപ്പിക്കേണ്ടതില്ലെന്നാണ് പാക് ഭരണകൂടത്തിന്റെ നിലപാട്.