മൂന്നാമതും ഗര്‍ഭിണിയായ ഭാര്യയെ ശാരീരിക ബന്ധത്തിനിടെ കഴുത്തറുത്ത് കൊന്ന് ഭര്‍ത്താവ്

single-img
6 February 2020

സാവോപോളോ: മൂന്നാം തവണ ഗര്‍ഭം ധരിച്ച ഭാര്യയെ ക്രൂരമായി കഴുത്തറുത്ത് കൊന്ന് ഭര്‍ത്താവ്. ഗര്‍ഭച്ഛിദ്രത്തെ ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. ആറാഴ്ച നീണ്ടു നിന്ന ചോദ്യം ചെയ്യലിലാണ് ഭര്‍ത്താവ് കുറ്റസമ്മതം നടത്തിയത്. സാവോപോളോയിലെ വാര്‍സെ പൊളിസ്റ്റയിലാണ് സംഭവം നടന്നത്.

രണ്ടു കുട്ടികളുടെ അമ്മയായ 22 വയസുകാരി ഫ്രാന്‍സിന്‍ ആണ് കൊല്ലപ്പെട്ടത്. ഭര്‍ത്താവ് മാര്‍സെലോ രാത്രി ശാരീരിക ബന്ധത്തിലേര്‍പ്പെട്ട സമയത്താണ് കൊല നടത്തിയത്.കത്തി കൊണ്ട് കുത്തിയ ശേഷം ബ്ലേഡ് കൊണ്ട് കഴുത്തറക്കുകയായിരുന്നു. തുടര്‍ന്ന് മാര്‍സെലോ സ്വന്തം ശരീരത്തിലും മുറിവേല്‍പ്പിച്ച് ആത്ഹത്യക്ക് ശ്രമിച്ചു.ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇയാളെ പിന്നീട് പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.

ചെറിയ പ്രായത്തില്‍ തന്നെ ഫ്രാന്‍സിനും മാര്‍സെലോയും രണ്ടു കുട്ടികളുടെ മതാപിതാക്കളായി. മൂന്നാമതും ഒരു കുട്ടിയെ കൂടി വളര്‍ത്താന്‍ കഴിയാതിരുന്ന മാര്‍സെലോ, ഫ്രാന്‍സിനെ ഗര്‍ഭച്ഛിത്രം നടത്താന്‍ നിര്‍ബന്ധിച്ചു. തുടര്‍ന്നുണ്ടായ വഴക്കാണ് കൊലപാതകത്തിലേക്ക് നയിച്ചത്.