കൊറോണ വൈറസിനെ കൊല്ലാന്‍ ചൈനയിലേയ്ക്ക് പോകുന്നു; മോദിയുടെ പ്രാർത്ഥന അഭ്യർത്ഥിച്ച് നടി രാഖി സാവന്ത്

single-img
6 February 2020

സമൂഹമാധ്യമങ്ങളിലെ വിവാദ പരാമർശങ്ങളിലൂടെ വാർത്തകളിലിടം പിടിക്കുന്ന താരമാണ് രാഖി സാവന്ത്.കൊറോണ വൈറസുമായി ബന്ധപ്പെട്ട് രാജ്യം വിറങ്ങലിച്ചു നിൽക്കുന്ന സമയത്തും തന്റെ സ്ഥിരം ശൈലിയുമായി എത്തിയിരിക്കുകയാണ് താരം.

കൊറോണ വൈറസിനെ കൊല്ലാൻ ചൈനയിലേക്ക് പോകുകയാണ്. തന്റെ കൂടെ നിരവധി യോദ്ധാക്കളുണ്ട്. ചൈനയിലേക്ക് പോയി വൈറസിനെ പൂർണ്ണമായും ഇല്ലാതാക്കുമെന്നും ഇൻസ്റ്റ​ഗ്രാമിൽ പങ്കുവച്ച വീഡിയോയിൽ രാഖി സാവന്ത് പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദി തനിക്കു വേണ്ടി പ്രാർഥിക്കണമെന്നും ഇനി ആരെയും കൊറോണ ബാധിക്കില്ലെന്നും രാഖി നടി വീഡിയോയിൽ പറയുന്നുണ്ട്. നാസയിൽ നിന്ന് പ്രത്യേകം ഓർഡർ ചെയ്ത മരുന്ന് തന്റെ പക്കലുണ്ടെന്നും അതിനാല്‍ കൊറോണ ഇല്ലാതാക്കാൻ എളുപ്പമാണെന്നും താരം പറയുന്നു.