ഷഹീന്‍ബാഗ് സമരക്കാര്‍ക്കെതിരായ വിവാദ പരാമര്‍ശം; യോഗി ആദിത്യനാഥിന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്

single-img
6 February 2020

ന്യൂദല്‍ഹി: ഷഹീന്‍ബാഗ് സമരക്കാര്‍ക്കെതിരായ പരാമര്‍ശത്തില്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്. ഷാഹീന്‍ബാഗില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരെ സമരം ചെയ്യുന്നവര്‍ കശ്മീരിലെ ഭീകരരെ പിന്തുണക്കുന്നവരാണെന്നായിരുന്നു യോഗിയുടെ പ്രസ്താവന.

ദല്‍ഹി നിവാസികള്‍ക്ക് കുടിവെള്ളം നല്‍കാന്‍ കഴിയാത്ത കെജ്രിവാള്‍ ഷാഹീന്‍ബാഗിലെ സമരക്കാര്‍ക്ക് ബിരിയാണി വിളമ്പുകയാണെന്നും തെരഞ്ഞെടുപ്പ് പ്രചരണയോഗത്തില്‍ യോഗി പ്രസംഗിച്ചിരുന്നു.

തുടര്‍ന്ന് യോഗി ആദിത്യനാഥിനെ ദല്‍ഹിയിലെ തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ നിന്ന് വിലക്കണമെന്നാവശ്യപ്പെട്ട് ആം ആദ്മി പാര്‍ട്ടി തെരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ചിരുന്നു.

ഷഹീന്‍ബാഗ് സമരത്തെ കുറിച്ചുള്ള വിദ്വേഷ പ്രചരണങ്ങളാണ് ബിജെപി ദല്‍ഹി തെരഞ്ഞെടുപ്പിന് ബിജെപി പ്രധാനമായും ആയുധമാക്കുന്നത്. നേരത്തെ വിദ്വേഷ പ്രസംഗത്തിന്റെ പേരില്‍ കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂറിനേയും പാര്‍ട്ടി എംഎല്‍എ പര്‍വേശ് ശര്‍മ്മയേയും തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രചരണത്തില്‍നിന്ന് വിലക്കിയിരുന്നു.