പിണറായിയുടെ അനാവശ്യ പരാമർശം നരേന്ദ്ര മോദിക്ക് ആയുധമായി: രമേശ് ചെന്നിത്തല

single-img
6 February 2020

രാജ്യമാകെ നടക്കുന്ന പൗരത്വനിയമഭേദഗതി സമരത്തെ വളരെയധികം ദുര്‍ബലപ്പെടുത്തുന്ന മുഖ്യമന്ത്രിയുടെ നിലപാടാണ് പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യസഭയില്‍ ചൂണ്ടിക്കാട്ടിയത് എന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇത് ഇരുവരും തമ്മിലുള്ള അന്തര്‍ധാരയാണോ എന്ന് സംശയിക്കേണ്ട കാര്യമാണ്. രാജ്യ വ്യാപകമായി വളര്‍ന്നുവന്ന ഒരു സമരെത്ത തീര്‍ത്തും പരാജയപ്പെടുത്താന്‍ ശ്രമിക്കുന്ന നിലപാടായി പിണറായിയുടെ വാക്കുകളെന്നും ചെന്നിത്തല പറഞ്ഞു.

കേരളത്തില്‍ എല്ലാ കാര്യത്തിലും മുഖ്യമന്ത്രി പിണറായി വിജയന് ഇരട്ടമുഖമാണ്. ഒരേസമയം യുഎപിഎയ്ക്കെതിരെ സംസാരിച്ചിട്ട് യുഎപിഎ ചുമത്തുക, അതേപോലെ തന്നെ പൗരത്വനിയമത്തിനെതിരെ സമരം ചെയ്തവരെ അറസ്റ്റ് ചെയ്തിട്ട് മനുഷ്യച്ചങ്ങലയില്‍ പങ്കാളിയാവുക. ഇതെല്ലാം ജനങ്ങള്‍ക്ക് ബോധ്യമായ കാര്യമാണെന്നും ഇപ്പോള്‍ പിണറായി വിജയന്‍ നടത്തിയ അനാവശ്യപരാമര്‍ശം നരേന്ദ്ര മോദിക്ക് ആയുധമായെന്നും ചെന്നിത്തല പറഞ്ഞു.