ഭരണഘടനാ വിരുദ്ധരായ ബിജെപിയെ പരാജയപ്പെടുത്താൻ ചിന്തിച്ച് വോട്ട് ചെയ്യുക; ഡൽ​ഹി ജനതയോട് ചന്ദ്രശേഖര്‍ ആസാദ്

single-img
6 February 2020

മണിക്കൂറുകൾക്കുള്ളിൽ ഡൽഹിയിൽ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ഭരണഘടാന വിരുദ്ധരായ ബിജെപിക്കെതിരെ വോട്ടു ചെയ്യാൻ ഡൽ​ഹി ജനതയോട് അഭ്യർത്ഥിച്ച് ഭീം ആർമി നേതാവ് ചന്ദ്രശേഖര്‍ ആസാദ്. രാജ്യത്തിന്റെ ഭരണഘടന ഇന്ന് അപകടത്തിലാണ്. ഭരണഘടന നിലനിൽക്കുമ്പോൾ മാത്രമേ നമ്മുടെ ജനങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടുകയുള്ളൂ എന്ന് അദ്ദേഹം പറഞ്ഞു.

സോഷ്യൽ മീഡിയയായ ട്വിറ്ററിലൂടെയായിരുന്നു ബിജെപിക്കെതിരെ ചന്ദ്രശേഖർ ആസാദിൻെറ പ്രതികരണം. ഇതുമായി ബന്ധപ്പെട്ട് ഒരു വീഡിയോയും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്. ”ജയ് ഭീം.. സുഹൃത്തുക്കളേ, ഇന്ത്യയുടെ ഭരണഘടന ഇന്ന് അപകടത്തിലാണ്. ഈ ഭരണഘടന നിലനിൽക്കുമ്പോൾ മാത്രമേ നമ്മുടെ ജനങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടുകയുള്ളൂ, അതുകൊണ്ട് ഭരണഘടന വിരുദ്ധരായ ബിജെപിയെ പരാജയപ്പെടുത്താൻ ചിന്തിച്ച് വോട്ടുചെയ്യാൻ ഡൽഹിയിലെ ജനങ്ങളോട് ഞാൻ അഭ്യർത്ഥിക്കുന്നു. ഭരണഘടന സംരക്ഷണം രാജ്യത്തിന്റെ സുരക്ഷയാണ്. ജയ് ഭീം”- അദ്ദേഹം എഴുതി. വരുന്ന എട്ടാം തിയതിയാണ് 70 അം​ഗ സംസ്ഥാന നിയമ സഭയിലേക്ക് തെരഞ്ഞെടുപ്പ് നടക്കുക.