ഇന്‍കം ടാക്‌സ് റെയ്ഡ് വന്നാല്‍ മുഖ്യമന്ത്രിയുടെ പേര് പറഞ്ഞ് വിരട്ടണം; പരിഹസിച്ച് സന്ദീപ് വാര്യര്‍

single-img
6 February 2020

കോഴിക്കോട്:മലയാള സനിമാപ്രവര്‍ത്തകരെ പരിഹസിച്ച് ബിജെപി നേതാവ് സന്ദീപ് വാര്യര്‍. ചലച്ചിത്ര നടന്‍ വിജയിനെതിരായ ആദായ നികുതി വകുപ്പിന്റെ നടപടി പരാമര്‍ശിച്ചാണ് സന്ദീപിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. രാജ്യത്തിന് മുഴുവന്‍ ബാധകമാണ് ഇന്‍കം ടാക്‌സ് മലയാള സിനിമാ പ്രവര്‍ത്തകര്‍ക്കെതിരെ റെയ്ഡ് വന്നാല്‍ മുഖ്യമന്ത്രിയുടെ പേര് പറഞ്ഞ് വിരട്ടിയാല്‍ മതിയെന്നാണ് പരിഹാസം.

‘ഇന്‍കം ടാക്സ് ആക്ട് രാജ്യത്തിന് മുഴുവന്‍ ബാധകമായിരിക്കുന്ന നിയമമാണ്. എന്നിരുന്നാലും മലയാളസിനിമ പ്രവര്‍ത്തകര്‍ ക്കെതിരെ ഇന്‍കം ടാക്സ് റെയ്ഡ് വരികയാണെങ്കില്‍ ഇത് പിണറായി ഭരിക്കുന്ന കേരളമാണ് എന്നുപറഞ്ഞ് വിരട്ടിയേര്. ഐടി ഉദ്യോഗസ്ഥര്‍ പേടിച്ച് കണ്ടം വഴി ഓടിക്കോളും.’ എന്നായിരുന്നു ഫെയ്‌സ്ബുക്ക് കുറിപ്പ്

ഇൻകം ടാക്സ് ആക്ട് രാജ്യത്തിന് മുഴുവൻ ബാധകമായിരിക്കുന്ന നിയമമാണ്. എന്നിരുന്നാലും മലയാളസിനിമ പ്രവർത്തകർക്കെതിരെ ഇൻകം…

Posted by Sandeep.G.Varier on Wednesday, February 5, 2020

രാഷ്ട്രീയ പ്രസ്താവനകള്‍ നടത്തുന്ന സിനിമക്കാര്‍ക്ക് മുന്നറിയിപ്പുമായി മുന്‍പും യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറി സന്ദീപ് വാര്യര്‍ രംഗത്തെത്തിയിരുന്നു. വരുമാന നികുതി കൃത്യമായി അടച്ചെന്ന് ഉറപ്പ് വരുത്തണമെന്നും പ്രത്യേകിച്ച് നടിമാര്‍ അച്ഛനോ സഹോദരനോ സെക്രട്ടറിയോ നികുതിയടച്ചെന്ന് ഉറപ്പുവരുത്തണമെന്നുമാണ് സന്ദീപ് വാര്യര്‍ ഫെയ്‌സ്ബുക്കിലൂടെ മുന്നറിയിപ്പ് നല്‍കിയിരുന്നത്. പൗരത്വഭേദഗതി നിയമത്തിനെതിരെ രംഗത്തെത്തിയ ചലച്ചിത്ര നടീ നടന്‍മാരെ ലക്ഷ്യമിട്ടുക്കൊണ്ടായിരുന്നു സന്ദീപിന്റെ അന്നത്തെ അഭിപ്രായ പ്രകടനം.