ഭഗത് സിങിനെ തൂക്കിലേറ്റിയത് അനുകരിക്കാന്‍ ശ്രമം; 12 വയസുകാരന്‍ കഴുത്തില്‍ അബദ്ധത്തില്‍ കയര്‍ കുരുങ്ങി മരിച്ചു

single-img
6 February 2020

ഇന്ത്യയുടെ ധീര സ്വാതന്ത്ര്യ സമര സേനാനിയും വിപ്ലവകാരിയുമായിരുന്ന ഭഗത് സിങിനെ തൂക്കിലേറ്റിയത് അനുകരിക്കാന്‍ ശ്രമിച്ച 12കാരന്‍ കയര്‍ കഴുത്തില്‍ കുരുങ്ങി മരിച്ചു. മധ്യപ്രദേശിലുള്ള മന്ദാസറില്‍ ഭോലിയ ഗ്രാമത്തിലാണ് സംഭവം. തന്റെ മൊബൈല്‍ഫോണില്‍ ഭഗത് സിങിന്‍റെ ജീവിതകഥ ആധാരമാക്കിയ നാടകം കാണുകയായിരുന്നു കുട്ടി. ശ്രേയാംശ് എന്ന് പേരുള്ള കുട്ടിയാണ് അബദ്ധത്തില്‍ കയര്‍ കഴുത്തില്‍ കുരുങ്ങി മരിച്ചതെന്ന് അഫ്സല്‍പൂര്‍ സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ഭഗത് സിങിന്‍റെ ജീവിതത്തെ അടിസ്ഥാനമാക്കി സ്കൂളില്‍ നടത്തിയ നാടകത്തിന്‍റെ വീഡിയോ ഫോണില്‍ കാണുകയായിരുന്നു കുട്ടി. അതിൽ കാണിച്ചതുപോലെ ഭഗത് സിങിനെ തൂക്കിലേറ്റുന്നത് അനുകരിക്കാന്‍ ശ്രമിച്ചു. പക്ഷെ നിലതെറ്റിയ കുട്ടിയുടെ കഴുത്തില്‍ കയര്‍ കുരുങ്ങി മരിക്കുകയായിരുന്നെന്ന് മന്ദസര്‍ എസ്പി പറഞ്ഞു.