ലൗ ജിഹാദിനെക്കുറിച്ചുള്ള പാര്‍ലമെന്റ് ചര്‍ച്ച; ബെന്നി ബെഹ്നാന് നന്ദി പറഞ്ഞ് നടി സ്വര ഭാസ്‌കര്‍

single-img
6 February 2020

ഡല്‍ഹി: കോണ്‍ഗ്രസ് നേതാവും കേരളത്തില്‍ നിന്നുള്ള എംപിയുമായ ബെന്നി ബെഹ്നാന് നന്ദി പറഞ്ഞ് ബോളിവുഡ് നടി സ്വര ഭാസ്‌കര്‍.ലൗ ജിഹാദിനെക്കുറിച്ച് പാര്‍ലമെന്റില്‍ ചര്‍ച്ച കൊണ്ടു വന്നതിനാണ് നന്ദി അറിയിച്ചത്.ബെന്നി ബെഹ്നാന്റെ ചോദ്യത്തിനാണ് കേന്ദ്ര ആഭ്യന്തരമന്ത്രി മറുപടി നല്‍കിയത്. ലൗജിഹാദ് കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല എന്നതായിരുന്നു മറുപടി. തെരഞ്ഞെടുപ്പു സമയത്ത് കേന്ദ്രത്തെക്കൊണ്ട് ഇക്കാര്യം പറയിപ്പിച്ചതിന് നന്ദിയെന്ന് സ്വര ട്വീറ്റ് ചെയ്യുകയായിരുന്നു.