തമിഴ് ഹാസ്യനടന്‍ യോഗി ബാബു വിവാഹിതനായി

single-img
5 February 2020

ചെന്നൈ : തമിഴ് ഹാസ്യനടന്‍ യോഗി ബാബു വിവാഹിതനായി. മഞ്ജു ഭാര്‍ഗവിയാണ് വധു. യോഗി ബാബുവിന്‍റെ കുല ക്ഷേത്രമായ തമിഴ്‌നാട്ടിലെ തിരുട്ടനിയിലുളള മുരുഗന്‍ അമ്പലത്തിലായിരുന്നു വിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്.സിനിമാ സുഹൃത്തുക്കള്‍ക്കായി മാര്‍ച്ചില്‍ ചെന്നൈയില്‍ വെച്ച് വിവാഹ സല്‍ക്കാരം നടത്തും.

ഹാസ്യ താരമെന്നതിലുപരി നായക വേഷങ്ങളിലും യോഗി ബാബു അഭിനയിച്ചിട്ടുണ്ട്. കൊലമാവ്‌ കോകില , ധർമപ്രഭു, ഗൂർഖ എന്നീ ചിത്രങ്ങളിൽ താരം നായകനായി വേഷമിട്ടിരുന്നു. രജനികാന്തിനോടൊപ്പം അഭിനയിച്ച ദർബാറാണ് താരത്തിന്റേതായി ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. ധനുഷ് നായകനാവുന്ന കര്‍ണന്‍ എന്ന ചിത്രത്തിലാണ് യോഗി ബാബു ഒടുവില്‍ അഭിനയിച്ചത്.