പുരുഷ സൈനികര്‍ അംഗീകരിക്കാന്‍ സജ്ജമായിട്ടില്ല; വനിതകളുടെ കമാന്‍ഡര്‍ നിയമനത്തിനെതിരെ കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയില്‍

single-img
5 February 2020

ഇന്ത്യൻ സൈന്ത്യത്തിൽ വനിതകളെയും കമാന്‍ഡര്‍മാരായി നിയമിക്കണമെന്ന ഹർജിക്കെതിരെ എതിർപ്പുമായി സുപ്രീം കോടതിയില്‍ കേന്ദ്ര സര്‍ക്കാര്‍. പുരുഷ സൈന്യം വനിതകളായ കമാന്‍ഡര്‍മാരെ അംഗീകരിക്കാന്‍ സജ്ജമായിട്ടില്ലെന്നും അതുകൊണ്ട് സ്ത്രീകളെ പട്ടാളത്തില്‍ കമാന്‍ഡര്‍ പോസ്റ്റുകളിലേക്ക് നിയമിക്കുന്നതില്‍ തടസ്സമുണ്ടെന്നും കേന്ദ്രംഅറിയിക്കുകയായിരുന്നു. സ്ത്രീകളെ ഈ പോസ്റ്റിൽ നിയമിക്കുക വഴി നിരവധി പ്രതിസന്ധികള്‍ നേരിടേണ്ടി വരുമെന്നും ഇവരെ യുദ്ധ തടവുകാരായി തട്ടികൊണ്ടു പോയാല്‍ ഉണ്ടാകുന്ന പ്രശ്‌നങ്ങള്‍ ഗുരുതരമാകുമെന്നും സര്‍ക്കാര്‍ പറഞ്ഞു.

അതേപോലെ തന്നെ സ്ത്രീകളുടെ ശാരീരിക മാനസിക പരിമിതികളാണ് സര്‍ക്കാര്‍ കോടതിയിലുന്നയിച്ച മറ്റൊരു വാദം. സർക്കാർ വാദം കേട്ടശേഷം യാഥാസ്ഥിതിക നിലപാടില്‍ തുടരാതെ കാലത്തിനൊത്ത് സഞ്ചരിക്കണമെന്ന് സുപ്രീം കോടതി സോളിസിറ്റര്‍ ജനറലിനോട് പറഞ്ഞു. ഹർജി സമർപ്പിച്ചവരെ കോടതിയിൽ സര്‍ക്കാര്‍ വാദങ്ങളെ തള്ളി.

കാബൂളിലുള്ള ഇന്ത്യന്‍ എംബസിക്ക് നേരെ നടന്ന അക്രമത്തെ പ്രതിരോധിച്ച സൈനിക മിത്താലി മധുമിത ഉള്‍പ്പെടെയുള്ളവരുടെ ഉദാഹരണങ്ങള്‍ നിരത്തിയാണ്ഹർജ്ജിക്കാർ സര്‍ക്കാര്‍ വാദത്തെ എതിര്‍ത്തത്. കേസിൽ വാദം കേട്ട ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് ഉള്‍പ്പെട്ട ബെഞ്ച് ഫ്രെബ്രുവരി രണ്ടാം വാരം വിധി പറയും.