മയക്കുമരുന്ന് പച്ചക്കറിയിൽ ഒളിപ്പിച്ചുകടത്തി; സൗദിയില്‍ രണ്ട്പേർ പിടിയിൽ

single-img
5 February 2020

പച്ചക്കറികളുടെ ഇടയില്‍ ഒളിപ്പിച്ച് മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച രണ്ടുപേരെ സൌദിയില്‍ പോലീസ് അറസ്റ്റ് ചെയ്തു. ഇവര്‍ വാഹനത്തില്‍ മയക്കുമരുന്ന് കടത്തുന്നുവെന്ന വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ പോലീസ് സംഘം വാഹനം പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. രാജ്യത്ത് നിരോധിച്ച ആംഫെറ്റാമൈന്‍ എന്ന ഗുളികകളാണ് പച്ചക്കറി വാഹനത്തില്‍ കടത്തിയത്. സിറിയന്‍ വംശജരാണ് പിടിയിലായ രണ്ടുപേരും.

പച്ചക്കറികളുടെ ഇടയ്ക്ക് പ്രത്യേക പെട്ടികള്‍ക്കുള്ളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു ഇവ. ഏകദേശം 30 ലക്ഷത്തിലേറെ മയക്കുമരുന്ന് ഗുളികകളാണ് വാഹനത്തിലുണ്ടായിരുന്നത്. വാഹനത്തിലെ ഡ്രൈവറും സഹായിയുമാണ് അറസ്റ്റിലായത്. പോലീസ് നടത്തിയ റെയ്‍ഡിന്റെ വീഡിയോ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.ഇതുപോലുള്ള കുറ്റകൃത്യങ്ങള്‍ക്ക് സൗദി അറേബ്യയില്‍ കടുത്ത ശിക്ഷയാണ് ലഭിക്കുക.