പന്തീരങ്കാവ് യുഎപിഎ കേസ്; മുഖ്യമന്ത്രിയ്ക്ക് വൈകിവന്ന വിവേകം

single-img
5 February 2020

തിരുവനന്തപുരം: പന്തീരങ്കാവ് യുഎപിഎ കേസില്‍ മുഖ്യമന്ത്രി നിലപാട് മാറ്റിയത് വൈകി വന്ന വിവേകമാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. അലനും താഹയും ചെയ്ത തെറ്റ് എന്താണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കണമെന്നും അദേഹം ആവശ്യപ്പെട്ടു.

Support Evartha to Save Independent journalism

കേസ് സംസ്ഥാന പോലിസിന് തിരിച്ചു നല്‍കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രആഭ്യന്തരമന്ത്രി അമിത്ഷായ്ക്ക് മുഖ്യമന്ത്രി കത്ത് നല്‍കിയിരുന്നു. പ്രതിപക്ഷത്തിന്റെ ആവശ്യം പരിഗണിച്ചാണ് മുഖ്യമന്ത്രി ആഭ്യന്തരമന്ത്രിക്ക് കത്ത് അയച്ചത്.