പാലാരിവട്ടം അഴിമതി കേസ്; മുൻ മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞിനെ പ്രോസിക്യൂട്ട് ചെയ്യും

single-img
5 February 2020

തിരുവനന്തപുരം : പാലാരിവട്ടം അഴിമതി കേസിൽ മുൻ മന്ത്രി വി.കെ ഇബ്രാഹിം കുഞ്ഞിന് തിരിച്ചടി. ക്രമക്കേട് സംബന്ധിച്ച് മുൻ മന്ത്രിയെ പ്രോസിക്യൂട്ട് ചെയ്യാൻ വിജിലൻസിന് ഗവർണ്ണറാണ് അനുമതി നൽകിയത്. വിജിലൻസ് അന്വേഷണ സംഘം വരും ദിവസങ്ങളിൽ ചോദ്യം ചെയ്യലുകളിലേക്കും അറസ്റ്റിലേക്കും കടന്നേക്കും.

എന്നാൽ നടപടി രാഷ്ട്രീയ പ്രേരിതമെന്നാണ് യുഡിഎഫിന്റെയും മുസ്‌ലിം ലീഗിന്റെയും വാദം. ഉദ്യോഗസ്ഥന്മാരുടെ അഴിമതിയിൽ അന്ന് മന്ത്രിയായിരുന്ന ഇബ്രാഹിം കുഞ്ഞിനെ ഉൾപ്പെടുത്തുന്നതിന്റെ ധാർമികതയാണ് യുഡിഎഫ് ചോദ്യം ചെയ്യുന്നത്.