ഒന്നാം തീയതി ‘ഡ്രൈ ഡേ’ തന്നെ, ബാറുകൾ തുറക്കുന്നതു പരിഗണനയിലില്ല ;നിലപാടിലുറച്ച് സർക്കാർ

single-img
5 February 2020

തിരുവനന്തപുരം∙ ഒന്നാംതീയതി ബാറുകളും മദ്യവില്‍പനശാലകളും തുറക്കുന്നതു പരിഗണനയിലില്ലെന്ന് എക്സൈസ് മന്ത്രി ടി.പി. രാമകൃഷ്ണന്‍. ബാറുകൾ ഒന്നാം തീയതി തുറക്കാൻ അനുവദിക്കില്ല. അന്ന് മദ്യവിൽപ്പനശാലകളും തുറക്കില്ലെന്ന് സർക്കാർ നിയമസഭയെ അറിയിച്ചു.

ടൂറിസം കേന്ദ്രങ്ങളിൽ ഒന്നാം തീയതിയിലെ മദ്യനിരോധനം ഒഴിവാക്കുന്നത് സംബന്ധിച്ച് പുതിയ മദ്യനയത്തിന്‍റെ കരട് തയ്യാറാക്കുന്നതിന് മുമ്പായി ചർച്ചകൾ നടന്നിരുന്നു. എന്നാൽ ഇതിൽ തീരുമാനം കൈക്കൊണ്ടിട്ടില്ല.തീരപ്രദേശത്തു കാസിനോകള്‍ക്ക് അനുമതി നല്‍കാനും ഇതുവരെ തീരുമാനിച്ചിട്ടില്ല.മദ്യനയത്തിന്‍റെ കരട് ഇപ്പോഴും ചർച്ചയിലാണ്. എൽ.ഡി.എഫിൽ ചർച്ച ചെയ്ത ശേഷം ഫെബ്രുവരി അവസാനത്തോടെ, മദ്യനയത്തിന് അന്തിമരൂപം നൽകും.മന്ത്രി ടി പി രാമകൃഷ്ണൻ നിയമസഭയെ അറിയിച്ചു.