നിർഭയ കേസ് ; പ്രതികളുടെ വധശിക്ഷ ഒരുമിച്ച് നടപ്പാക്കാൻ ഡൽഹി ഹൈക്കോടതി

single-img
5 February 2020

ഡൽഹി : നിർഭയ കേസ് പ്രതികളുടെ വധശിക്ഷ ഒരുമിച്ച് നടപ്പാക്കാൻ വിധി പ്രസ്താവിച്ച് ഡൽഹി ഹൈക്കോടതി. പ്രതികളുടെ വധശിക്ഷകൾ പ്രത്യേകം നടപ്പാക്കണമെന്ന കേന്ദ്രത്തിന്റെ ആവശ്യം നിരാകരിച്ചാണ് കോടതി വിധി.

നിയമനടപടികളുടെ പേരിൽ പ്രതികളുടെ ശിക്ഷ നീട്ടിവയ്ക്കാനാകില്ല.ദയാഹർജിയും തിരുത്തൽ ഹർജിയും ഒരാഴ്ച്ചക്കകം നൽകണം ഏഴു ദിവസത്തിനുള്ളിൽ പ്രതികൾ എല്ലാ നിയമ നടപടികളും പൂർത്തിയാക്കണമെന്നും കോടതി നിർദേശിച്ചു. അതെ സമയം മരണവാറന്റ് സ്റ്റേ ചെയ്ത വിചാരണക്കോടതി ഉത്തരവ് ശരിവച്ചു.

ശിക്ഷ വൈകിപ്പിക്കുന്നത് നീതിന്യായ വ്യവസ്ഥയിൽ ജനങ്ങൾക്കുള്ള വിശ്വാസം നഷ്ടപ്പെടാൻ കാരണമായേക്കും. പ്രതികളെ ഒരുമിച്ചു തൂക്കിലേറ്റണം എന്ന നിയമം നിലനിൽക്കില്ലെന്നും ഒരിക്കൽ സുപ്രീംകോടതി തീർപ്പ് കൽപ്പിച്ച കേസില്‍ പ്രത്യേകം ശിക്ഷ നടപ്പാക്കുന്നതിന് തടസം ഇല്ലെന്നുമായിരുന്നു കേന്ദ്ര സർക്കാരിന്റെ പ്രധാന വാദം.