അയ്യപ്പനും കോശിയും ; പാട്ടുപാടി സൂപ്പറായി നഞ്ചിയമ്മ

single-img
5 February 2020

‘പ്രിത്വിരാജ് ആരാണെന്ന് അമ്മക്കറിയോ !’ ‘ഇല്ല’.’ബിജുമേനോൻ ആരാണെന്ന് അറിയോ’ ! ‘ഇല്ല’. ‘ഈ സിനിമ ആരുടേതാണെന്ന് അമ്മക്കറിയോ’! ‘ഇല്ല ,എന്റെയാണോ’ ! ആ നിഷ്കളങ്കമായ ഉത്തരങ്ങളുടെയും നിറഞ്ഞ ചിരിയുടെയും മനം മയക്കുന്ന നാടൻ പാട്ടിന്റെയും ഉടമ അട്ടപ്പാടിയിലെ നഞ്ചിയമ്മക്ക് ഇന്ന് സൂപ്പർ താര പരിവേഷമാണ്. പൃഥ്വിരാജും ബിജുമേനോനും അഭിനയിച്ച അയ്യപ്പനും കോശിയും എന്ന ചിത്രത്തിലെ ആദിവാസി പാട്ടിലൂടെയാണ് നഞ്ചിയമ്മയും ഇപ്പോൾ വൈറലായിരിക്കുന്നത്.

സിനിമ റിലീസാകും മുന്‍പേ പാട്ട് ഹിറ്റായപ്പോള്‍ നഞ്ചിയമ്മയ്ക്കും ആരാധകരായി. നക്കുപ്പതി ആദിവാസി ഊരിലെ നഞ്ചിയമ്മ സ്വന്തമായി വരികള്‍ തയ്യാറാക്കി ചിട്ടപ്പെടുത്തിയ നാലു പാട്ടുകള്‍ അയ്യപ്പനും കോശിയും എന്ന ചിത്രത്തിലുണ്ട്.പ്രിത്വിരാജിന്റെ ചോദ്യങ്ങൾക്ക് അറിയില്ലെന്ന നഞ്ചി അമ്മയുടെ മറുപടിയും നാടൻ പാട്ടും ചലച്ചിത്ര അണിയറ പ്രവർത്തകർ നേരത്തെ പുറത്തു വിട്ടിരുന്നു.ഇതാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്.