ഹസ്തദാനം നിഷേധിച്ചു ,പ്രസംഗം രണ്ടായി കീറി : പകയും പ്രതികാരവുമായി ട്രംപും നാൻസി പെലോസിയും

single-img
5 February 2020

വാഷിംഗ്ടൺ : ഇംപീച്ച്മെന്‍റിൽ നിന്ന് രക്ഷപ്പെട്ട അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിൻറെയും എതിരാളിയും യു.എസ് ജനപ്രതിനിധി സഭാ സ്പീക്കറുമായ നാൻസി പെലോസിയുടെയും പ്രതികാര നടപടികളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ച വിഷയം.

ബജറ്റവതരണത്തിനു മുന്നോടിയായി സർക്കാരിന്‍റെ നേട്ടങ്ങൾ വിശദീകരിക്കുന്ന സ്റ്റേറ്റ് ഓഫ് യൂണിയൻ പ്രസംഗത്തിനെത്തിയ ട്രംപ് ഹൗസ് സ്പീക്കർ കൂടിയായ നാൻസി പെലോസിക്ക് കൈ കൊടുക്കാൻ വിസമ്മതിക്കുകയായിരുന്നു. പ്രസംഗത്തിന് സെനറ്റിലെത്തിയ ട്രംപ് പ്രസംഗത്തിന്‍റെ പകർപ്പ് നാൻസി പെലോസിക്ക് കൊടുത്തു. ഷേക്ക് ഹാൻഡിനായി കൈ നീട്ടിയ പെലോസിയെ മാനിക്കാതെ ട്രംപ് മുഖം തിരിച്ച് നടക്കുകയായിരുന്നു.

എന്നാൽ ഒട്ടും വൈകാതെ തന്നെ അതേ വേദിയിൽ വച്ച് നാൻസി പെലോസി ഇതിന് പകരം വീട്ടി. പ്രസിഡന്‍റിന്‍റെ പ്രസംഗത്തിനിടെ എഴുന്നേറ്റ് നിന്ന നാൻസി പെലോസി, പ്രസംഗത്തിന്‍റെ പകർപ്പ് രണ്ടായി വലിച്ചു കീറിയാണ് ട്രംപിനോടുള്ള അമർഷം രേഖപ്പെടുത്തിയത്.