കനയ്യകുമാറിന് നേരെ വീണ്ടും ആക്രമണം

single-img
5 February 2020

ബിഹാര്‍: കനയ്യ കുമാറിന് നേരെ വീണ്ടും കല്ലേറ്. ബിഹാറിലെ സുപൗള്‍ ജില്ലയില്‍ വെച്ചാണ് സംഭവം. പൗരത്വഭേദഗതിക്ക് എതിരെ നടന്ന പൊതുസമ്മേളനത്തില്‍ വെച്ചാണ് ആക്രമണം നടന്നത്. കല്ലേറില്‍ കനയ്യ കുമാറിന് പരുക്കേറ്റു.

അദേഹത്തിന്റെ വാഹനത്തിന്റെ ചില്ലും എറിഞ്ഞുടച്ചിട്ടുണ്ട്. മുമ്പും കനയ്യ കുമാറിന് നേരെ സമാനവിധത്തില്‍ ആക്രമണമുണ്ടായിരുന്നു. സാറാന്‍ ജില്ലയില്‍ വെച്ചായിരുന്നു സംഭവം. സംഘപരിവാര്‍ പ്രവര്‍ത്തകരാണ് അക്രമത്തിന് പിന്നിലെന്നാണ് കരുതുന്നത്.