കല്ലടയാറ്റില്‍ വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു

single-img
5 February 2020

കൊല്ലം: പുനലൂരില്‍ കല്ലടയാറ്റില്‍ കുളിക്കാന്‍ ഇറങ്ങിയ വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു.ശബരിഗിരി സ്‌കൂളിലെ എസ്എസ്എല്‍സി വിദ്യാര്‍ത്ഥികളായ പുന്നല ഗോകുലത്തില്‍ സോമരാജിന്റെ മകന്‍ അതുല്‍രാജ്,പുനലൂര്‍ ഇളമ്പല്‍ ആരംപുന്ന കമല്‍ഭവനില്‍ രാജീവിന്റെ മകന്‍ അനന്തു കൃഷ്ണ എന്നിവരാണ് മുങ്ങിമരിച്ചത്.

പരീക്ഷ കഴിഞ്ഞ ശേഷം സമീപമുള്ള കല്ലടയാറിന്റെ കടവില്‍ കുട്ടികള്‍ കുളിക്കാനിറങ്ങിയപ്പോള്‍ ഒഴുക്കില്‍പെടുകയായിരുന്നു. ഉടന്‍ തന്നെ കൂട്ടത്തില്‍ ഉണ്ടായിരുന്ന വിദ്യാര്‍ത്ഥികള്‍ സമീപത്തുള്ള ഫയര്‍ഫോഴ്‌സിന്റെ സ്‌റ്റേഷനിലെത്തി വിവരമറിയിച്ചു. സേന നടത്തിയ തെരച്ചിലിലാണ് രണ്ട് പേരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്.