രാജ്യത്തെ തൊഴിലില്ലായ്മ 45 വര്‍ഷത്തെ ഉയരത്തില്‍; കേന്ദ്രവകുപ്പുകളില്‍ ഒഴിഞ്ഞു കിടക്കുന്നത് 6.83 ലക്ഷം തസ്തികകള്‍

single-img
5 February 2020

ഇന്ത്യ നിലവിൽ രൂക്ഷമായ തൊഴിലില്ലായ്മ നേരിടുന്ന വേളയിലും കാര്യമായ നടപടികള്‍ കൈക്കൊള്ളാതെ കേന്ദ്രസര്‍ക്കാര്‍. നിലവിൽ വിവിധ കേന്ദ്രസര്‍ക്കാര്‍ വകുപ്പുകളില്‍ 6.83 ലക്ഷം കോടി ഒഴിവുകളാണ് നികത്താതെ കിടക്കുന്നത്. ഇന്ന് പേഴ്‌സണല്‍ വകുപ്പു സഹമന്ത്രി ജിതേന്ദ്ര സിങ് തന്നെയാണ് ഇക്കാര്യം ലോക്‌സഭയെ അറിയിച്ചത്.

2018 മാര്‍ച്ച് മാസത്തിലെ കണക്കു പ്രകാരം കേന്ദ്രവകുപ്പുകളില്‍ ജോലി ചെയ്യുന്നത് മൊത്തം 31,18,956 ജീവനക്കാരാണ്. ഈ സ്ഥാനത് 31,18,956 ജീവനക്കാരാണ് വേണ്ടത്. അതായത് 6,83,823 തസ്തികകള്‍ ഒഴിഞ്ഞു കിടക്കുന്നു എന്നര്‍ത്ഥം. ജീവനക്കാരുടെ റിട്ടയര്‍മെന്റ്, രാജി, മരണം, പ്രൊമോഷന്‍ തുടങ്ങിയവ മൂലമാണ് ഇത്രയും തസ്തികകള്‍ ഒഴിഞ്ഞി കിടക്കുന്നത് എന്ന് രേഖാമൂലമുള്ള മറുപടിയില്‍ പറയുന്നു.

2019-20 വര്‍ഷത്തില്‍ യുപിഎസ്സി, സ്റ്റാഫ് സെലക്ഷന്‍ കമ്മിഷന്‍, റെയില്‍വേ റിക്രൂട്ട്‌മെന്റ് ബോര്‍ഡ് എന്നീ മൂന്ന് റിക്രൂട്ടിങ് ഏജന്‍സി വഴി 1.34 ലക്ഷ്ം തസ്തികകളിലേക്ക് റിക്രൂട്ട്‌മെന്റ് നടപടികള്‍ ആരംഭിച്ചതായും മന്ത്രി വ്യക്തമാക്കി.

അതേപോലെതന്നെ ഭീതിതതമായ തൊഴിലില്ലായ്മ 45 വര്‍ഷത്തിനിടെയുള്ള ഏറ്റവും വലിയ തൊഴിലില്ലായ്മയാണ് രാജ്യം അനുഭവിക്കുന്നത് എന്നാണ് ദേശീയ സാമ്പിള്‍ സര്‍വേ ഓഫീസിന്റെ കണക്കുകള്‍. 2011-12 കാലയളവിൽ 2.2 ആയിരുന്ന തൊഴിലില്ലായ്മാ നിരക്കാണ് 2017-18 ല്‍ 6.1 ശതമാനത്തിലെത്തിയത്. ഈ പഠന റിപ്പോര്‍ട്ട് പുറത്തുവിടാന്‍ ആദ്യം സര്‍ക്കാര്‍ തയ്യാറായിരുന്നില്ല. രാജ്യത്തെ ഏറ്റവും ആധികാരികമായ സര്‍വേയാണ് എന്‍എസ്എസ്ഒയുടെ തൊഴില്‍ സര്‍വേ.