കൊച്ചി മെട്രോയ്ക്ക് ഫ്രഞ്ച് വായ്പ; കെഎംആര്‍എല്ലുമായി കരാറൊപ്പിട്ടു

single-img
5 February 2020

കൊച്ചി: കൊച്ചി മെട്രോയ്ക്ക് 239 കോടി രൂപ വായ്പ നല്‍കാന്‍ ഫ്രഞ്ച് കമ്പനി. നഗരവികസനത്തിന് വേണ്ടിയാണ് ഇത്രയും വായ്പയെടുത്തിരിക്കുന്നത്. കെഎംആര്‍എല്ലും കൊച്ചി മെട്രോറെയിലും കരാറിലൊപ്പിട്ടു. മെട്രോ സ്‌റ്റേഷനുകളുടെ അടിസ്ഥാന സൗകര്യവികസനത്തിനാണ് പ്രാധാന്യം നല്‍കുക.

മൂന്നാംഘട്ട നിര്‍മാണം നടക്കുന്ന പേട്ട,വടക്കേകോട്ട,എസ്എന്‍ ജംഗ്ഷന്‍ എന്നിവയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍ഗണന നല്‍കും. മെട്രോ സ്‌റ്റേഷനുകളിലെ പാര്‍ക്കിങ് സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുമെന്നും കെഎംആര്‍എല്‍ എംഡി അല്‍ഖേഷ് കുമാര്‍ പറഞ്ഞു.