ദില്ലിയില്‍ പരസ്യപ്രചരണം നാളെ അവസാനിക്കും; പ്രചരണപരിപാടികള്‍ കൊഴുപ്പിച്ച് മുന്നണികള്‍

single-img
5 February 2020

ദില്ലി: ദില്ലി നിയമസഭാ തെരഞ്ഞെടുപ്പിന്റെ പ്രചരണം അവസാന മണിക്കൂറുകളിലേക്ക് കടക്കുന്നു. പരസ്യപ്രചരണം നാളെയാണ് അവസാനിക്കുക. മൂന്ന് മുന്നണികളും ക്യാമ്പയിനുകളിലും റാലികളിലും വീടുകള്‍ തോറും കയറിയിറങ്ങിയുള്ള പ്രചരണപരിപാടികളുമൊക്കെയായി സജീവമായിരിക്കുകയാണ്.
ഭരണകക്ഷിയായ ആം ആദ്മി പാര്‍ട്ടി (എംഎപി) പാര്‍ട്ടി പ്രകടന പത്രിക പുറത്തിറക്കി. ദേശീയ കണ്‍വീനറും ദില്ലി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാളിന്റെ നാല് പൊതുയോഗങ്ങള്‍ക്കൊപ്പമാണ് പത്രിക പുറത്തിറക്കിയത്.
ഭാരതീയ ജനതാ പാര്‍ട്ടിയുടെ (ബിജെപി) പൊതുയോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രസംഗിച്ചു. കോണ്‍ഗ്രസ് റാലികളെ മുന്‍ പാര്‍ട്ടി പ്രസിഡന്റ് രാഹുല്‍ ഗാന്ധിയും ജനറല്‍ സെക്രട്ടറി പ്രിയങ്കയും അഭിസംബോധന ചെയ്തു. മൂന്ന് മുന്നണികളുടെയും ദേശീയതല നേതാക്കളുടെ നേതൃത്വത്തില്‍ വോട്ടുറപ്പിക്കല്‍ പരിപാടികളാണ് നടന്നുകൊണ്ടിരിക്കുന്നത്. ഇതുവരെയുള്ള സര്‍വേ ഫലങ്ങള്‍ കണക്കിലെടുത്താല്‍ ഇത്തവണയും ആംആദ്മി പാര്‍ട്ടിക്ക് തന്നെയാണ് മുന്‍ഗണന.