കൊറോണ വൈറസ്; മരണസംഖ്യ 492 ആയി; കാനഡയിലും ജപ്പാനിലും വൈറസ് ബാധ സ്ഥിരീകരിച്ചു

single-img
5 February 2020

ബെയ്ജിംഗ്: കൊറോണ വൈറസ്ബാധയെ തുടര്‍ന്ന് മരിച്ചവരുടെ എണ്ണം 492 ആയി ചൈനയില്‍ 490 പേരും ഹോങ്കോങിലും ഫിലിപ്പിയന്‍സിലുമായി രണ്ടു പേരുമാണ് മരണപ്പെട്ടത്. ഇതിനോടകം 24000 പേര്‍ക്ക് വൈറസ്ബാധ സ്ഥിരീകരിച്ചു. ജപ്പാനിലും കാനഡയിലും കൊറോണ സ്ഥിരീകരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.

ചൈനക്ക് പുറത്ത് 25 രാജ്യങ്ങളിലാണ് ഇതുവരെ കൊറോണ സ്ഥിരീകരിച്ചത്.എന്നാല്‍ ഇത് ഒരു മഹാമാരിയല്ലെന്നും രോഗബാധ നിയന്ത്രിക്കാന്‍ പ്രതിരോധ നടപടികള്‍ സ്വീകരിക്കുകയാണെന്നും ലോകാരോഗ്യ സംഘടന അറിയിച്ചു.ഈ സാഹചര്യത്തില്‍ രാജ്യ ങ്ങള്‍ യാത്രാവിലക്കും വ്യാപാര നിയന്ത്രണവും ഏര്‍പ്പെടുത്തുന്നത് ഭീതി പടര്‍ത്തുകയാണെന്നും ലോകാരോഗ്യ സംഘടനാ ഡയറക്ടര്‍ ജനറല്‍ വ്യക്തമാക്കി.

അതേസമയം കേരളത്തില്‍ വൈറസ് സ്ഥിരീകരിച്ച മൂന്നു പേരുടേയും ആരോഗ്യ നില മെച്ചപ്പെടുകയാണ്. പുതിയ കേസുകളൊന്നും ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ആശുപത്രികളില്‍ 100 പേരും വീടുകളിലായി 2421 പേരും നിരീക്ഷണത്തിലാണ്.