കൊറോണ: സോഷ്യല്‍ മീഡിയയിലൂടെ വ്യാജ പ്രചരണം; രണ്ടുപേര്‍ അറസ്റ്റിൽ

single-img
5 February 2020

കൊറോണ വൈറസ് ബാധിച്ച വ്യക്തിയെ സംബന്ധിച്ച് തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ച സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റിൽ. താമരക്കുളം സ്വദേശികളായ ശ്രീജിത്ത്, വികേഷ് എന്നിവർ വ്യാജ വാട്സ്ആപ്പ് സന്ദേശം ഫോർവേഡ് ചെയ്തതിനെ തുടർന്നാണ് അറസ്റ്റിലായത്. കൊറോണയുമായി ബന്ധപ്പെട്ട് സാമൂഹ്യമാധ്യമങ്ങളില്‍ വ്യാജവാര്‍ത്തകള്‍ പോസ്റ്റ് ചെയ്യുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ ഡിജിപി നിര്‍ദ്ദേശിച്ചിരുന്നു.

രോഗവുമായി ബന്ധപ്പെട്ട് വിവിധതരത്തിലുള്ള വ്യാജവാര്‍ത്തകള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുന്നതിന്‍റെ അടിസ്ഥാനത്തിലായിരുന്നു നിര്‍ദ്ദേശം.തുടർ നടപടികൾ സ്വീകരിക്കാൻ ജില്ലാ പോലീസ് മേധാവിമാര്‍, ഹൈടെക് ക്രൈം എന്‍ക്വയറി സെല്‍, സൈബര്‍ ഡോം, സൈബര്‍ പോലീസ് സ്റ്റേഷനുകള്‍, സൈബര്‍ സെല്‍ എന്നിവര്‍ക്ക് ഡിജിപി നിർദ്ദേശം നല്‍കിയിരുന്നു.