കൊറോണ പടരുന്നതിനിടെ വിദ്യാര്‍ഥികളെ തിരിച്ചുവിളിച്ച് ചൈനയിലെ സർവകലാശാലകൾ

single-img
5 February 2020

ചൈനയില്‍‌ കൊറോണ വൈറസ് ബാധിച്ച് മരിച്ചരുടെ എണ്ണം ദിനംപ്രതി കൂടുന്നതിനിടെ വിദ്യാര്‍ഥികളെ തിരിച്ചുവിളിച്ച് ചൈനയിലെ ചില യൂണിവേഴ്സിറ്റികള്‍.23ന് റിപ്പോർട്ട് ചെയ്യണമെന്നാണ് അവസാന വർഷ വിദ്യാർഥികൾക്കു ലഭിച്ച അറിയിപ്പ്. വിദ്യാര്‍ഥികളെ തിരിച്ചയക്കില്ലെന്നും വിഷയത്തില്‍ ഇടപെടുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. കേരളത്തില്‍ കൊറോണ വൈറസ് സ്ഥിരീകരിച്ച മൂന്നുപേരുടെയും ആരോഗ്യനില തൃപ്തികരമെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.

നിരീക്ഷണ കാലാവധിയായ ഇരുപത്തെട്ട് ദിവസം വീടുകളില്‍ തന്നെ കഴിയണമെന്നാണ് ആരോഗ്യവകുപ്പിന്റെ കര്‍ശന നിർദ്ദേശം. ഇതിനിടെയാണ് ചൈനയില്‍ നിന്നെത്തി വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്ന മെഡിക്കല്‍ വിദ്യാര്‍ഥികളെ അവധി തീര്‍ന്നതോടെ ചില യൂണിവേഴ്സിറ്റികള്‍ തിരിച്ചു വിളിച്ചത്. അറുപതോളം മലയാളി വിദ്യാർഥികളാണ് ഇതോടെ പ്രതിസന്ധിയിലായത്.