ജനിച്ച് മുപ്പത് മണിക്കൂര്‍ മാത്രം പ്രായമുള്ള കുഞ്ഞിന് കൊറോണ

single-img
5 February 2020

ബീജിങ്: ചൈനയിലെ വുഹാനില്‍ നവജാത ശിശുവിന് കൊറോണ ബാധ സ്ഥിരീകരിച്ചു. ജനനം നടന്ന് മുപ്പത് മണിക്കൂര്‍ മാത്രം പിന്നിടുമ്പോഴാണിത്. നിരവധി ആളുകളെ മരണത്തിലേക്ക് തള്ളിവിട്ട കൊറോണ ബാധിച്ച ഏറ്റവും കുറഞ്ഞ പ്രായമുള്ളത് ഈ കുഞ്ഞാണ്. ഗര്‍ഭാവസ്ഥയില്‍ മാതാവില്‍ നിന്നാണ് രോഗം പകര്‍ന്നതെന്ന് ചൈനീസ് സെന്‍ട്രല്‍ ടെലിവിഷന്‍ റിപ്പോര്‍ട്ട് പറയുന്നു.

അതേസമയം, ദിവസങ്ങള്‍ക്ക് മുന്‍പ് മറ്റൊരു വൈറസ് ബാധിതയയ സ്ത്രീ പ്രസവിച്ച ശിശുവിന്റെ പരിശോധനാ ഫലം നെഗറ്റീവായിരുന്നു. ചൈനീസ് ദേശീയ ആരോഗ്യ കമ്മീഷന്റെ റിപ്പോര്‍ട്ട് അനുസരിച്ച് 90 വയസുകാരന്‍ ആണ് ഏറ്റവും പ്രായം കൂടിയ കൊറോണ ബാധിതന്‍.