‘ എന്നെ ഒരു ഭീകരവാദിയായാണ് നിങ്ങള്‍ കരുതുന്നതെങ്കില്‍ താമരക്ക് വോട്ട് ചെയ്യുക’; ജനങ്ങളോട് അരവിന്ദ് കെജ്രിവാള്‍

single-img
5 February 2020

ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ക്കെതിരെ കഴിഞ്ഞ ദിവസം ബിജെപി എംപി പര്‍വേശ് വര്‍മ്മ നടത്തിയ ഭീകരവാദിയെന്ന പരാമര്‍ശം വേദനിപ്പിക്കുന്നതെന്ന് കെജ്രിവാള്‍ പ്രതികരിച്ചു. താൻ തന്റെ രാജ്യത്തെ സേവിക്കാനാണ് താന്‍ രാഷ്ട്രീയത്തിലേക്ക് എത്തിയതെന്നും ഐഐടിയിലെ തന്റെ ബാച്ചിലെ മറ്റ് വിദ്യാര്‍ത്ഥികളില്‍ എണ്‍പത് ശതമാനത്തോളം പേര്‍ വിദേശത്ത് ജോലി തേടിപ്പോയപ്പോഴും ഞാന്‍ രാജ്യത്തെ സേവിക്കുകയായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.

പഠനശേഷം നേടിയ ഇൻകം ടാക്സ് കമ്മീഷണറുടെ ജോലി ഉപേക്ഷിച്ച് അഴിമതിക്കെതിരായ പോരാട്ടം നടത്തിയതും സ്വാർത്ഥലാഭത്തിനു വേണ്ടിയായിരുന്നില്ല’. രാജ്യത്തെ സാധാരണക്കാർക്കുവേണ്ടി ആം ആദ്മി പാർട്ടിയുണ്ടാക്കി അധികാരത്തിലേറി അഞ്ചുവർഷം സംസ്ഥാനത്തിന്റെ അഭിവൃദ്ധിക്കായി പ്രയത്നിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

“ഡൽഹിക്കായി ഞാന്‍ പ്രവര്‍ത്തിച്ചുവെന്ന് കരുതുന്നുവെങ്കില്‍ നിങ്ങള്‍ എഎപിക്ക് വോട്ട് ചെയ്യുക. മറിച്ചു എന്നെ ഒരു ഭീകരവാദിയായാണ് നിങ്ങള്‍ കരുതുന്നതെങ്കില്‍ താമരക്ക് വോട്ട് ചെയ്യൂക”- അദ്ദേഹം ജനങ്ങളോടായി പറഞ്ഞു.