മൂന്ന് വയസുള്ള കുഞ്ഞിനെ നിര്‍ബന്ധിച്ച് മദ്യം കുടിപ്പിച്ചു; വീഡിയോ വൈറലായതോടെ പിതാവായ ഗുണ്ടാതലവന്‍ ഒളിവില്‍

single-img
5 February 2020

സ്വന്തം മകനെ നിര്‍ബന്ധിച്ച് മദ്യം കുടിപ്പിച്ച ഗണ്ടാതലവനെതിരെ കേസ്. മൂന്ന് വയസുമാത്രം പ്രായമുള്ള കുഞ്ഞിനെയാണ് കുമരേശന്‍ എന്ന ഗുണ്ടാതലവന്‍ നിര്‍ബന്ധിപ്പിച്ച് മദ്യം കുടിപ്പിച്ചത്. ഇയാൾ മകന് മദ്യം കൊടുക്കുന്ന വീഡിയോ സമൂഹമാധ്യമത്തിലൂടെ പ്രചരിച്ചതോടെ ഇയാള്‍ ഒളിവില്‍ പോകുകയായിരുന്നു. ധാരാളം ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ട പ്രതിയാണ് കുമരേശ്.

ഇയാൾക്ക് വേണ്ടി അന്വേഷണം ഊര്‍ജിതമാക്കിയതായി പോലീസ് അറിയിച്ചു. ഒരു ഗ്ലാസില്‍ നിറയെ മദ്യം നിറച്ച് മകന് കുടിക്കാന്‍ കൊടുക്കുകയായിരുന്നു. ഇതില്‍ നിന്നും ഒരു കവിള്‍ ബാലന് കുടിക്കുകയും ചെയ്തു. അതിനു ശേഷം മകന് അല്പം ഭക്ഷണം നല്കിയ ശേഷം വീണ്ടും മദ്യം കുടിക്കാന്‍ ആവശ്യപ്പെട്ടു.

ആ മദ്യം ഒറ്റവലിക്ക് കുടിച്ചുതീര്‍ക്കണമെന്ന് ഇയാള്‍ കുട്ടിയോട് പറയുന്നതും വീഡിയോയിലുണ്ട്.കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഈ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുകയായിരുന്നു. അതിന്റെ പിന്നാലെ കുമരേശിന്റെ ഭാര്യ വനിതാ-ശിശുക്ഷേമ സമിതിയെ ബന്ധപ്പെടുകയും കുട്ടിയെ കുമരേശിന്റെ വീട്ടില്‍നിന്ന് രക്ഷിക്കുകയും ചെയ്തു. ഇവർ കുമരേശും ഭാര്യയും വേര്‍പിരിഞ്ഞാണ് താമസം. തന്റെ കൂടെയുണ്ടായിരുന്ന മകനെ കുമരേശ് കഴിഞ്ഞദിവസം തട്ടിക്കൊണ്ടുപോയെന്നാണ് ഭാര്യയുടെ ആരോപണം.