ബിജെപിയുടെ പൗരത്വഅനുകൂല റാലി; കടകള്‍ അടച്ചിട്ടാല്‍ കര്‍ശന നടപടിയെന്ന് പോലിസ്

single-img
5 February 2020

തൊടുപുഴ: ബിജെപിയുടെ പൗരത്വഅനുകൂല റാലി നടക്കുന്ന സമയത്ത് കടകള്‍ അടച്ചിടരുതെന്ന് പോലിസ്. തൊടുപുഴ കരിമണ്ണൂരിലാണ് ജനജാഗ്രത സമിതി നടത്തുന്ന യോഗത്തില്‍ കടകള്‍ അടക്കരുതെന്ന് പോലിസ് വ്യാപാരികളോട് നിര്‍ദേശിച്ചിരിക്കുന്നത്. പോലിസിന്റെ അനുമതിയില്ലാതെ കടകളടച്ചാല്‍ കര്‍ശന നടപടികളെടുക്കുമെന്നും പോലിസ് മുന്നറിയിപ്പ് നല്‍കി. അഞ്ചാം തീയതി കരിമണ്ണൂരില്‍ ബിജെപിയുടെ ജനജാഗ്രതാ സമിതിയുടെ പൊതുസമ്മേളനം നടത്തുന്നതായി അറിയിച്ചു.

ആയതിനോടനുബന്ധിച്ച് മുന്‍കൂര്‍ അനുമതിയില്ലാതെ കടകളടച്ച് അപ്രഖ്യാപിത ഹര്‍ത്താല്‍ നടത്തരുതെന്നും വര്‍ഗീയപരമായ ചേരിതിരിവ് സൃഷ്ടിച്ച് ക്രമസമാധാന പ്രശ്‌നങ്ങള്‍ ഉണ്ടാക്കരുതെന്നും അല്ലാത്തപക്ഷം കര്‍ശന നിയമനടപടി സ്വീകരിക്കുമെന്നും ആണ് നോട്ടീസില്‍ ഉള്ളത്. അതേസമയം നോട്ടിസ് വിവാദമായതോടെ പിന്‍വലിച്ചതായി ജില്ലാ പോലിസ് മേധാവി വ്യക്തമാക്കി.