അമേരിക്കന്‍ എംബസിയില്‍ അഞ്ച് വയസ്സുകാരി പീഡനത്തിനിരയായി; ഡ്രൈവര്‍ അറസ്റ്റില്‍

single-img
5 February 2020

ന്യൂദല്‍ഹി: ദല്‍ഹിയിലെ അമേരിക്കന്‍ സ്ഥാനപതി കാര്യാലയത്തില്‍ അഞ്ച് വയസ്സുകാരി പീഡനത്തിനിരയായി. എംബസി വളപ്പില്‍ത്തന്നെ താമസിക്കുന്ന ജീവനക്കാരിലൊരാളുടെ മകളെ എംബസിയിലെതന്നെ ഡ്രൈവറാണ് പീഡനത്തിനിരയാക്കിയത്. ഇയാളെ അറസ്റ്റ് ചെയ്തതായി ദല്‍ഹി പോലീസ് അറിയിച്ചു.

കഴിഞ്ഞ ശനിയാഴ്ച രാവിലെയായിരുന്നു സംഭവം. തുടന്ന് കുട്ടിയുടെ കുടുംബം ദല്‍ഹി ചാണക്യപുരി പോലീസില്‍ പരാതി നല്‍കുകയായിരുന്നു. പോക്‌സോ നിയമപ്രകാരമാണ് പ്രതിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇയാള്‍ ഇപ്പോള്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്.