സവിശേഷ വാലന്റൈന്‍സ് ഡേ കളക്ഷനുമായി കല്യാണ്‍ ജൂവലേഴ്‌സ്

single-img
4 February 2020

കൊച്ചി: കല്യാണ്‍ ജൂവലേഴ്‌സ് വാലന്റൈന്‍സ് ദിനത്തിനായി സവിശേഷമായ ആഭരണ ശേഖരമൊരുക്കുന്നു. സ്വര്‍ണത്തില്‍ നിര്‍മ്മിച്ചതും പ്രഷ്യസ് കളേര്‍ഡ് സ്റ്റോണുകളും ഡയമണ്ടുകളും പതിച്ചതുമായ ഹൃദയാകൃതിയിലുള്ള ഭാരം കുറഞ്ഞ പെന്റന്‍ഡുകളാണ് പുതിയ വാലന്റൈന്‍സ് ഡേ ശേഖരത്തിലുള്ളത്. വ്യത്യസ്ത ശൈലികളില്‍ രൂപപ്പെടുത്തിയ ഹൃദയാകൃതിയിലുള്ള ഡയമണ്ട് പെന്‍ഡന്റുകള്‍ ലഭ്യമാണ്. റൂബി സ്റ്റോണുകള്‍ പതിപ്പിച്ച ഫ്‌ളോറല്‍ രൂപകല്‍പ്പനയിലുളളതും ഹൃദയാകൃതിയില്‍ തീര്‍ത്തതുമായ രൂപകല്‍പ്പനകള്‍ കല്യാണിന്റെ പുതിയ ശേഖരത്തിലുണ്ട്.

പതിനെട്ട് കാരറ്റ് റോസ്, യെല്ലോ, വൈറ്റ് ഗോള്‍ഡിലുള്ള ഡയമണ്ടുകള്‍ പതിപ്പിച്ച രൂപകല്‍പ്പനകളാണ് പുതിയ വാലന്റൈന്‍സ് ദിന ശേഖരത്തിലുള്ളതെന്ന് കല്യാണ്‍ ജൂവലേഴ്‌സ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ രമേഷ് കല്യാണരാമന്‍ പറഞ്ഞു. ഭാരംകുറഞ്ഞതും ആകര്‍ഷകവുമായ ഇവ സമ്മാനങ്ങളായി നല്‍കുവാന്‍ ഏറ്റവും മികവുറ്റതാണെന്നും അദ്ദേഹം പറഞ്ഞു.

ഈ സീസണിനായി കല്യാണ്‍ ജൂവലേഴ്‌സ് പ്രത്യേക ഓഫറും അവതരിപ്പിക്കുുണ്ട്. പതിനായിരം രൂപയില്‍ കൂടുതല്‍ വിലയുള്ള ഡയമണ്ട് ആഭരണങ്ങള്‍ വാങ്ങുമ്പോള്‍ ഉപയോക്താക്കള്‍ക്ക് പത്ത് ശതമാനം പ്രത്യേക ഡിസ്‌ക്കൗണ്ട് ലഭിക്കും. ഫെബ്രുവരി ഒന്നു മുതല്‍ കല്യാണ്‍ ജൂവലേഴ്‌സിന്റെ ഇന്ത്യയിലെ എല്ലാ ഷോറൂമുകളില്‍നിന്നും വാലന്റൈന്‍സ് ദിന ഓഫര്‍ സ്വന്തമാക്കാം.