സെന്‍കുമാറിന്റെ പരാതി വ്യാജം; മാധ്യമ പ്രവര്‍ത്തകന് എതിരായ കേസ് അവസാനിപ്പിച്ചു

single-img
4 February 2020

തിരുവനന്തപുരം: ടി.പി സെന്‍കുമാറിന്റെ പരാതിയില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് എതിരെ രജിസ്ട്രര്‍ ചെയ്ത കേസ് പോലിസ് അവസാനിപ്പിച്ചു. സെന്‍കുമാറിന്റെ പരാതി വ്യാജമാണെന്ന് കണ്ടെത്തിയ സാഹചര്യത്തിലാണ് നടപടി. കേസ് അവസാനിപ്പിച്ചതായി പോലിസ് വഞ്ചിയൂര്‍ കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.മുന്‍ ഡിജിപി കൂടിയായ സെന്‍കുമാര്‍ നല്‍കിയ പരാതി വ്യാജമാണെന്ന് വിപുലമായി നടത്തിയ അന്വേഷണത്തില്‍ ബോധ്യപ്പെട്ടെന്ന് കാണിച്ചാണ് പോലിസ് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

സംഭവത്തിന്റെ ദൃശ്യങ്ങള്‍ പരിശോധിച്ചുവെന്നും മാധ്യമപ്രവര്‍ത്തകനായ കടവില്‍ റഷീദിനെ സമീപത്തേക്ക് വിളഇച്ചുവരുത്തി ക്ഷുഭിതനാകുകയായിരുന്നുവെന്നും പോലിസ് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. കേസിലെ ഗൂഡാലോചന നിലനില്‍ക്കില്ലെന്നും പോലിസ് പറഞ്ഞു.