ജാതീയ അധിക്ഷേപം; കൂടരഞ്ഞി പഞ്ചായത്ത് അംഗം രാജിവെച്ചു, എല്‍ഡിഎഫ് ഭരണസമിതി പ്രതിസന്ധിയില്‍

single-img
4 February 2020

കോഴിക്കോട്: ജാതീയമായി അധിക്ഷേപിച്ചുവെന്ന് ആരോപിച്ച് എല്‍ഡിഎഫ് അംഗം രാജിക്കത്ത് നല്‍കിയതോടെ കൂടരഞ്ഞി പഞ്ചായത്തിന്റെ ഭരണം പ്രതിസന്ധിയില്‍. കൂടരഞ്ഞി പഞ്ചായത്ത് അംഗം കെഎസ് അരുണ്‍കുമാറാണ് പഞ്ചായത്ത് സെക്രട്ടറിക്ക് മുമ്പാകെ രാജിക്കത്ത് സമര്‍പ്പിച്ചത്. പഞ്ചായത്തിലെ മറ്റൊരു എല്‍ഡിഎഫ് മെമ്പര്‍ തന്നെ ജാതീയമായി അധിക്ഷേപിച്ചതിനെതിരെയാണ് അരുണ്‍കുമാറിന്റെ പ്രതിഷേധം.തന്നെ അധിക്ഷേപിച്ചത് കേട്ടിട്ടും മുന്നണിയില്‍ ഉള്ളവര്‍ ഇടപ്പെട്ടില്ലെന്നും അരുണ്‍കുമാര്‍ ആരോപിച്ചു.

ഇതേതുടര്‍ന്നാണ് അദേഹം രാജിക്കത്ത് നല്‍കിയത്. ഇതേതുടര്‍ന്ന് എല്‍ഡിഎശ് പിന്തുണയോടെ ഭരണസമിതി പ്രതിസന്ധിയിലായി. കോണ്‍ഗ്രസ് വിമത സോളി ജോസഫാണ് പഞ്ചായത്ത് പ്രസിഡന്റ് എല്‍ഡിഎഫിനും യുഡിഎഫിനും ആറ് അംഗങ്ങള്‍ വീതമാണ് ഉള്ളത്. എല്‍ഡിഎഫ് അംഗ സംഖ്യ ഇപ്പോളഅ# അഞ്ചായി.അതേസമയം അരുണ്‍കുമാറിന്റെ പരാതി സംബന്ധിച്ച് ഭരണസമിതി അംഗങ്ങള്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.

കോഴിക്കോട്: ജാതീയമായി അധിക്ഷേപിച്ചെന്നാരോപിച്ച് കോഴിക്കോട് കൂടരഞ്ഞി പഞ്ചായത്തംഗം രാജി വെച്ചതോടെ എല്‍ഡിഎഫിന് ഭരണം പ്രതിസന്ധിയില്‍. സിപിഎം അംഗമായ കെ എസ് അരുണ്‍കുമാര്‍ കൂടരഞ്ഞിയാണ് സെക്രട്ടറിക്ക് രാജിക്കത്ത് നല്‍കിയത്.

ഭരണസമിതിയില്‍ വായ്മൂടിക്കെട്ടി എത്തിയാണ് പാര്‍ട്ടിയോടും ഭരണസമിതിയോടുമുള്ള പ്രതിഷേധം അരുണ്‍ അറിയിച്ചത്. പഞ്ചായത്തിലെ മറ്റൊരു എല്‍ ഡി എഫ് അംഗം ജാതീയമായി അധിക്ഷേപിച്ചെന്ന് പഞ്ചായത്ത് അംഗമായ കെ എസ് അരുണ്‍ കുമാര്‍ നേരത്തെ പരാതി നല്‍കിയിരുന്നു. മുന്നണി നടപടി എടുക്കാത്തതില്‍ പ്രതിഷേധിച്ചാണ് രാജിയെന്ന് കെ എസ് അരുണ്‍കുമാര്‍ പറഞ്ഞു.