നിര്‍ഭയാ കേസ്; സ്റ്റേയ്ക്ക് എതിരായ ഹര്‍ജിയില്‍ വിധി നാളെ

single-img
4 February 2020

ദില്ലി: നിര്‍ഭയാ കേസില്‍ പ്രതികളുടെ വധശിക്ഷ സ്റ്റേ ചെയ്ത കീഴ്‌കോടതി വിധിക്കെതിരെ കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ വിധി നാളെ പറഞ്ഞേക്കും. നിയമപരമായ എല്ലാ അവസരങ്ങളും പ്രതികള്‍ക്ക് വിനിയോഗിക്കാനുള്ള അവകാശമുണ്ടെന്ന് കോടതി അംഗീകരിച്ചുനല്‍കിയാണ് വിധി പറയുന്നത് ദീര്‍ഘിപ്പിച്ചത്.

ദില്ലി പട്യാല ഹൗസ് കോടതിയാണ് പ്രതികളുടെ വധശിക്ഷ തത്കാലികമായി സ്റ്റേ ചെയ്തത്. പ്രതികള്‍ നിയമം ദുരുപയോഗം ചെയ്യുകയാണെന്നും ശിക്ഷ നാലുപേരുടെയും ഒരുമിച്ച് നടപ്പാക്കണമെന്ന് നിര്‍ബന്ധമില്ലെന്നും രാഷ്ട്രപതി ദയാഹര്‍ജികള്‍ തള്ളിയവരുടെ ശിക്ഷ ഉടന്‍ നടപ്പാക്കമെന്നും ആവശ്യപ്പെട്ടാണ് കേന്ദ്രം ദില്ലി ഹൈക്കോടതിയെ സമീപിച്ചത്.