വിദ്യാർത്ഥിനി ബസ്സിൽ നിന്ന് വീണ് മരിച്ചു

single-img
4 February 2020

മലപ്പുറം : കുറുവ യു.പി സ്‌കൂളിൽ വിദ്യാർത്ഥിനി ബസ്സിൽ നിന്ന് വീണ് മരിച്ചു. മൂന്നാം ക്ലാസ്സ് വിദ്യാർത്ഥിനി ഫർസീനാണ് യാത്ര മദ്ധ്യേ സ്‌കൂൾ ബസ്സിൽ നിന്ന് തെറിച്ച് വീണ് മരിച്ചത്.ബസില്‍ ക്ലീനറോ ആയയോ ഉണ്ടായിരുന്നില്ലെന്ന് നാട്ടുകാര്‍ ആരോപിച്ചു. സ്കൂൾ ബസ്സിന്റെ നിരുത്തരവാദപരമായ സമീപനത്തിൽ നേരത്തെയും പരാതി ഉന്നയിച്ചിരുന്നുവെന്ന് നാട്ടുകാർ പ്രതികരിച്ചു.