ഇന്ത്യ ബനാന റിപ്പബ്ലിക്ക് അല്ല ; പ്രതിപക്ഷത്തോട് ഭരണഘടന വായിക്കാൻ നിർദ്ദേശിച്ച് ഗവർണർ

single-img
4 February 2020

തിരുവനന്തപുരം : പ്രതിപക്ഷം ഭരണഘടന വായിക്കണമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഇന്ത്യ ഒരു ബനാന റിപ്പബ്ലിക്ക് അല്ല. എല്ലാ വിഭാഗം ജനങ്ങളെയും ഒരു പോലെയാണ് കാണുന്നത്. ഉത്തരവാദിത്തമില്ലാതെ സംസാരിക്കുന്നവരോട് പ്രതികരിക്കാനില്ല. ഗവര്‍ണറെ തിരിച്ചുവിളിക്കണമെന്ന പ്രതിപക്ഷ ആവശ്യത്തിലാണ് ഗവർണറുടെ പ്രതികരണം.

അതേസമയം, കേരള സര്‍ക്കാരിന്റെ പ്രവര്‍ത്തനം ഏറ്റവും മികച്ചതെന്നും ഗവര്‍ണര്‍ അഭിപ്രായപ്പെട്ടു.വിദ്യാഭ്യാസ രംഗത്തും ആരോഗ്യ രംഗത്തും കേരളം മികച്ച സംസ്ഥാനമാണ്. സഹകരണ മനോഭാവത്തോടെ പ്രവർത്തിക്കുന്നതാണ് രാജ്യത്തിന്റെയും സംസ്ഥാനങ്ങളുടെയും പുരോഗതിക്ക് നല്ലതെന്നും ഗവർണർ പറഞ്ഞു.

നേരത്തെ ഗവർണറോടുള്ള നിലപാടിൽ മുഖ്യമന്ത്രിക്ക് ഇരട്ട മുഖമാണന്ന് പ്രതിപക്ഷവും എന്നാൽ ഗവർണറെ വിമർശിക്കേണ്ടിടത്ത് വിമർശിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രിയും വ്യക്തമാക്കിയിരുന്നു.