കൊറോണ സംസ്ഥാന ദുരന്തം: അതീവജാഗ്രത വേണമെന്ന് മന്ത്രി; കേന്ദ്ര ധനസഹായം തേടി കേരളം

single-img
4 February 2020

തിരുവനന്തപുരം : കൊറോണ വൈറസ് ബാധയെ സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ച് കേരളം. സ്ഥിരീകരിച്ച മൂന്നു കേസുകള്‍ക്കു പുറമേ സംസ്ഥാനത്തു കൂടുതല്‍ കേസുകള്‍ പോസിറ്റിവ് ആയേക്കാമെന്നുമുള്ള അവസ്ഥയിലാണ് ആരോഗ്യമന്ത്രി കെ.കെ. ശൈലജ അതീവജാഗ്രത നിർദ്ദേശം പുറപ്പെടുവിച്ചിരിക്കുന്നത്. ചൈനയില്‍ നിന്ന് മടങ്ങിയെത്തിയവര്‍ എല്ലാ ജില്ലകളിലുമുണ്ട്. മുന്‍കരുതല്‍ നടപടികളില്‍ ഒരു വിട്ടുവീഴ്ചയും പാടില്ല. കൊറോണ നേരിടാന്‍ കേന്ദ്രസര്‍ക്കാര്‍ അടിയന്തര ധനസഹായം അനുവദിക്കണമെന്നും ആരോഗ്യമന്ത്രി പറഞ്ഞു.

കൊറോണവൈറസ് ബാധ പടരുന്നത് കർശനമായി തടയാൻ റാപ്പിഡ് റെസ്പോൺസ് ടീം വിപുലീകരിച്ചതായും മന്ത്രി അറിയിച്ചു. വിവിധ വകുപ്പുകളുമായി ബന്ധപ്പെട്ട 18 കമ്മറ്റികൾ ഉണ്ടാക്കി. നിരീക്ഷണത്തിലുള്ളവർക്ക് കൗൺസിലിംഗിന് പ്രത്യേക കൗൺസിലിംഗ് സംഘത്തെ ഏർപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.